കേരളം

kerala

ETV Bharat / bharat

കശ്‌മീരിന് തലവേദനയായി മയക്കുമരുന്ന് ഗുളിക: 3000 ഗുളികകളുമായി രണ്ടുപേർ അറസ്‌റ്റില്‍ - DRUG PEDDLERS ARRESTED IN RAJOURI

നിരോധിത മയക്കുമരുന്നായ ട്രമാഡോൾ ഹൈഡ്രോക്ലോറൈഡിൻ്റെ 3000 ഗുളികകളാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്.

DRUG PEDDLERS ARRESTED  PEDDLERS ARRESTED WITH DRUG TABLETS  മയക്കുമരുന്ന് ഗുളികയുമായി അറസ്റ്റിൽ  മയക്കുമരുന്ന് കടത്തുകാർ അറസ്റ്റിൽ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 8:14 AM IST

ജമ്മു: ജമ്മു കശ്‌മീരിലെ രജൗരിയിൽ നിരോധിത മയക്കുമരുന്ന് ഗുളികകൾ കൈവശം വെച്ച രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. രജൗരിയിലെ ചിൽഡ്രൻ പാർക്കിന് സമീപത്ത് വെച്ചാണ് സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് യുവാക്കളെ പിടികൂടുന്നത്.

ഇവരുടെ പക്കൽ നിന്നും നിരോധിത മയക്കുമരുന്നായ ട്രമാഡോൾ ഹൈഡ്രോക്ലോറൈഡിൻ്റെ 3000 ഗുളികകൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഉമർ മാലിക്, മുഹമ്മദ് ആരിഫ് എന്നിവരെ രജൗരി പൊലീസ് അറസ്‌റ്റ് ചെയ്‌തു.

രജൗരി ജില്ലയിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി ആളുകളെ മയക്കുമരുന്നുമായി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ടതായും ഇവരുടെ പക്കൽ നിന്നും നിരോധിത മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.

Also Read:പാക് ബോട്ടില്‍ കടത്തിയ 600 കോടിയുടെ മയക്കുമരുന്ന് ഗുജറാത്തില്‍ പിടികൂടി; 14 പേര്‍ കസ്‌റ്റഡിയില്‍

ABOUT THE AUTHOR

...view details