പലാമു : ജാര്‍ഖണ്ഡിലെ പലാമു ബാലികാഗൃഹത്തിലെ ലൈംഗിക പീഡന കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. കേന്ദ്രത്തിലെ നടപടികളൊന്നും നിയമവിധേയമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഹാജര്‍ പുസ്‌തപ്രകാരം ബാലികാഗൃഹത്തില്‍ 28 അന്തേവാസികളുണ്ട്. എന്നാല്‍ 27 പേര്‍ മാത്രമാണ് നിലവില്‍ അവിടെയുള്ളത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അടുത്തിടെ പ്രസവിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ബാലികാ ഗൃഹത്തിലെ രണ്ട് ജീവനക്കാര്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണം കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തക കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം പെണ്‍കുട്ടികള്‍ അവരോട് വെളിപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഛട്ട്, ദീപാവലി ആഘോഷങ്ങള്‍ക്കായി ബാലികാഗൃഹം നടത്തിപ്പുകാരന്‍റെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായതെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് വനിത പൊലീസുകാരടക്കമുള്ള അന്വേഷണസംഘത്തിന് രൂപം നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എസ്‌എസ്‌പി രാകേഷ് കുമാര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു.
സംഭവത്തില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെ പലാമു ജില്ലാ ഭരണകൂടം ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍, സ്ഥാപനത്തിലെ സംരക്ഷണ ഉദ്യോഗസ്ഥന്‍, കൗണ്‍സിലര്‍ എന്നിവരെ പിരിച്ച് വിട്ടു. ശിശുക്ഷേമ സമിതിയെ പിരിച്ച് വിടാനും ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
പോക്‌സോയുടെ വിവിധ വകുപ്പുകള്‍ അടക്കമുള്ളവ ചുമത്തിയാണ് മേദിനി നഗര്‍ ടൗണ്‍ വനിത പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുള്ളത്. പലാമു പൊലീസിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി ബാലികാഗൃഹത്തിലെ ഹാജര്‍ പുസ്‌തകം അന്വേഷണ സംഘം പിടിച്ചെടുത്തെന്നും ഇതില്‍ 28 കുട്ടികളുടെ പേരുണ്ടെന്നും എന്നാല്‍ 27 പേര്‍ മാത്രമാണ് ഇപ്പോഴവിടെയുള്ളതെന്നും പലാമു പൊലീസ് സൂപ്രണ്ട് രീഷ്‌മ രമേശന്‍ പറഞ്ഞു. ഒരു കുട്ടി വീട്ടിലേക്ക് തിരികെ പോയെന്നാണ് അധികൃതരുടെ വിശദീകരണം. പെണ്‍കുട്ടി വീട്ടിലേക്ക് പോയിട്ടും എന്ത് കൊണ്ടാണ് അവളുടെ പേര് ഹാജര്‍ പുസ്‌തകത്തില്‍ നിന്ന് നീക്കാത്തത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ആയിട്ടില്ല.
ലതേഹാറില്‍ നിന്നുള്ള കുട്ടിയാണിതെന്ന് സ്ഥാപനത്തിലെ അധികൃതര്‍ പറയുന്നു. പൊലീസ് ഈ സ്ഥലം സന്ദര്‍ശിച്ച് കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാനൊരുങ്ങുകയാണ്. സ്ഥാപനത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. മേദിനി റായ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്.
ഈ കുട്ടിയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് എസ്‌പി പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Also Read:കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍