ന്യൂഡല്‍ഹി :രാജ്യത്തിന്‍റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമൻ. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണിത്. പുതിയ പാര്‍ലമെന്‍റില്‍ നടക്കുന്ന ആദ്യത്തെ ബജറ്റ് എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. നിര്‍മല സീതാരാമന്‍റെ ആറാമത്തെ ബജറ്റ് അവതരണമാണിത്. കഴിഞ്ഞ 10 വർഷമായി നിരവധി വികസനങ്ങൾ രാജ്യത്ത് നടന്നുവെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു. 'ഹർ ഘർ ജൽ' പദ്ധതിയിലൂടെ നിരവധി ആളുകൾക്ക് ഭവനം നിര്‍മ്മിച്ച് നല്‍കി. പാചക വാതകം, വൈദ്യുതി, എന്നിവ വികസനത്തിന്‍റെ ഭാഗമായെന്നും, സര്‍ക്കാര്‍ സാമ്പത്തിക സേവനങ്ങൾ ചെയ്‌തുവെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.
കൊവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ എന്ന പദ്ധതി വഴി ഞങ്ങൾ 3 കോടി വീടുകൾ യാഥാര്‍ഥ്യമായി. അടുത്ത 5 വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ എന്ന ലക്ഷ്യം കൂടി യാഥാര്‍ഥ്യമാക്കും.
ഗ്രാമപ്രദേശങ്ങളിൽ 'എല്ലാവർക്കും വീട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് ഗ്രാമവികസന മന്ത്രാലയം 2016 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമിൻ (PMAY-G) നടപ്പിലാക്കിയത്. 2024 മാർച്ചോടെ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 2.95 കോടി വീടുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.