ഹൈദരാബാദ്: വിവിധ വ്യോമസേന ശാഖകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ സൈനികരുടെ സംയുക്ത ബിരുദ ദാന പരേഡ് ഹൈദരാബാദിലെ ഡുണ്ടിഗലില് നടന്നു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചടങ്ങില്‍ അധ്യക്ഷനായി. വര്‍ഷങ്ങള്‍ നീണ്ട അര്‍പ്പണവും കഠിന പ്രയ്ത്നവുമാണ് പരിശീലനകാലത്ത് ഇവര്‍ പുലര്‍ത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂര്‍ത്തിയായിട്ടുള്ളത് പ്രാഥമിക പരിശീലനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു തുടക്കം മാത്രമാണ്. പുതിയ പഠനത്തിന്റെ തുടക്കം. ധാരാളം അനുഭവങ്ങള്‍ തേടാനുള്ള ഒരു ജീവിതത്തിന്റെ തുടക്കം മാത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേഡറ്റുകളുടെ കഴിവും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് വ്യോമസേനാംഗങ്ങളുടെ ജീവിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ നിരന്തരം നിങ്ങളുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. പരിധികള്‍ വര്‍ദ്ധിപ്പിക്കണം. പുത്തന്‍ നൈപുണികളും ശേഷിയും കണ്ടെത്തണം. കോടിക്കണക്കിന് രൂപ വിലവരുന്ന വിമാനങ്ങളും സംവിധാനങ്ങളും നിങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും സംരക്ഷിക്കുകയും വേണം.
സാങ്കേതികമായ ഉത്തരവാദിത്തങ്ങള്‍ മാത്രമല്ല അവര്‍ക്കുള്ളത്. വ്യോമസേനാ പോരാളികളായും അവര്‍ മാറണം. മാനസികവും ശാരീരികവുമായ കരുത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കായികവിനോദസങ്ങളിലും മറ്റ് വിനോദങ്ങളിലും ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വായനയോടുള്ള പ്രേമവും വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.