ന്യൂഡല്‍ഹി :മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജനറൽ മാനേജരെ സിബിഐ അറസ്റ്റ് ചെയ്തു.(CBI arrested a general manager of National Highways Authority of India (NHAI) in bribery case). ഭോപ്പാൽ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ബൻസാൽ കൺസ്ട്രക്ഷൻ വർക്സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനിൽ നിന്നാണ് പ്രോജക്ട് ഡയറക്ടർ കൂടിയായ അരവിന്ദ് കാലെ കൈക്കൂലി വാങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.
അരവിന്ദ് കാലെയുടെ ഭോപ്പാലിലെയും നാഗ്പൂരിലെയും താമസ സ്ഥലങ്ങളിലും ഓഫീസിലും ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. കൈക്കൂലി വാങ്ങിയ 20 ലക്ഷം ഉൾപ്പെടെ 45 ലക്ഷം രൂപ കണ്ടെടുത്തു. സംഭവത്തില്‍ കാലേയ്ക്കെതിരെയും കൈക്കൂലി നല്കിയ കമ്പനി ഡയറക്ടറുള്‍പ്പടെ മറ്റ് 11 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.