കേരളം

kerala

ETV Bharat / bharat

2024ലെ നീറ്റ്‌ യുജി പരീക്ഷ മെയ്‌ 5ന്; ഓൺലൈൻ അപേക്ഷകൾ മാർച്ച് 16 വരെ - NEET UG Examination Date

2024ലെ നീറ്റ്‌ യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു.

NEET UG Examination Date  NEET UG 2024 On May 5  NEET UG Online Applications  National testing agency
NEET

By ETV Bharat Kerala Team

Published : Mar 14, 2024, 10:51 PM IST

കോട്ട (രാജസ്ഥാൻ):നാഷണൽ ടെസ്‌റ്റിങ് ഏജൻസി (NTA) നടത്തുന്ന 2024ലെ നീറ്റ്‌ യുജി പരീക്ഷ (NEET UG 2024 ) മെയ് 5 ന് നടക്കും. ഓൺലൈൻ അപേക്ഷകൾ മാർച്ച് 16 വരെ സ്വീകരിക്കുമെന്ന് എൻടിഎ അധികൃതർ അറിയിച്ചു. മാർച്ച് 18 നും 20 നും ഇടയിൽ ഓൺലൈൻ അപേക്ഷകളിൽ തിരുത്തലുകൾ വരുത്താൻ അപേക്ഷകർക്ക് കഴിയുമെന്ന് എൻടിഎ വ്യാഴാഴ്‌ച വിജ്ഞാപനം പുറപ്പെടുവിച്ചു.

അപേക്ഷകർക്ക് അപ്‌ലോഡ് ചെയ്‌ത എല്ലാ രേഖകളിലും മാറ്റങ്ങൾ വരുത്താൻ അനുവദിച്ചിട്ടുണ്ടെന്ന് കോട്ടയിലെ ഒരു സ്വകാര്യ കോച്ചിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ കരിയർ കൗൺസിലിങ് വിദഗ്‌ധൻ പാരിജാത് മിശ്ര പറഞ്ഞു. ഇതുകൂടാതെ അപേക്ഷകർ പൂരിപ്പിച്ച എല്ലാ വിവരങ്ങളും മാറ്റാൻ കഴിയുമെന്നും ഇത്‌ ആദ്യമായാണ് എൻടിഎ പ്രാവർത്തികമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എല്ലാ ഉദ്യോഗാർത്ഥികൾക്കും ആധാർ പുന:പ്രാമാണീകരണം ചെയ്യാൻ കഴിയും. ഈ സൗകര്യം മാർച്ച് 20 രാത്രി 11:50 വരെ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാകും. ലിംഗഭേദം, കാറ്റഗറി, സബ്‌ കാറ്റഗറി എന്നിവയുൾപ്പെടെ അപേക്ഷിച്ചതിൽ പിശകുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിന് അപേക്ഷകർ ഫീസ് അടയ്‌ക്കേണ്ടിവരും. ഈ ഫീസ് തിരികെ ലഭിക്കില്ല.

തിരുത്തലുകൾ ഏതിനൊക്കെ?: അപേക്ഷകർക്ക് അവരുടെ പേര്, അച്ഛന്‍റെയോ അമ്മയുടെയോ പേര്, ജനന തീയതി, ലിംഗഭേദം, സോഷ്യൽ ക്ലാസ്‌, ചോദ്യപേപ്പറിന്‍റെ ഭാഷ, യോഗ്യതാ , പരീക്ഷാ സെന്‍റർ, സംസ്ഥാനം, വിദ്യാഭ്യാസ യോഗ്യതാ വിശദാംശങ്ങൾ (10-ാം ക്ലാസ്, 12-ാം ക്ലാസ്), കാറ്റഗറി, സബ്‌ കാറ്റഗറി/പിഡബ്ല്യൂഡി, മേൽവിലാസം (സ്ഥിരവും നിലവിലുള്ളതും), എമർജൻസി കോൺടാക്റ്റ് നമ്പർ, അപേക്ഷകന്‍റെ ഫോട്ടോ, ഒപ്പ് എന്നിവയിൽ മാറ്റങ്ങൾ വരുത്താം.

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ 2024 ലെ നീറ്റ്‌ യുജി പരീക്ഷയ്‌ക്ക് ഇതുവരെ 25 ലക്ഷം ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details