ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്‌ടര്‍മാരെ കസ്റ്റഡിയിലെടുത്ത് സിബിഐ. പട്‌ന എയിംസിലെ ഡോക്‌ടര്‍മാരെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. നീറ്റ് പരീക്ഷ ക്രമക്കേട് സംബന്ധിച്ച ഹര്‍ജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നീക്കം.
കസ്റ്റഡിയിലെടുത്തവരുടെ മുറികൾ സിബിഐ സീൽ ചെയ്‌തു. മുറികളില്‍ നിന്നും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നീറ്റ്-യുജി പേപ്പർ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പങ്കജ് കുമാറിനെയും ഇയാളുടെ കൂട്ടാളി രാജു സിങ്ങിനെയും സിബിഐ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ഡോക്‌ടർമാരെ കസ്റ്റഡിയിലെടുത്തത്. പങ്കജ് കുമാറിനെ ബിഹാറിലെ പട്‌നയിൽ നിന്നും രാജു സിങ്ങിനെ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുമാണ് പിടികൂടിയത്.