റായ്‌പൂർ :ഛത്തീസ്‌ഗഡിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സ്‌ത്രീകളടക്കം ആറ് നക്‌സലൈറ്റുകളെ വധിച്ചു. തലയ്‌ക്ക് 38 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്‌സലൈറ്റുകളാണ് കൊല്ലപ്പെട്ടത്. ഓർച്ച പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോബലിലെ തുൾത്തുലി ഗ്രാമത്തിൽ ഇന്നലെ (ജൂൺ 8) ആണ് ഏറ്റുമുട്ടൽ നടന്നത്.
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ: തലയ്‌ക്ക് 38 ലക്ഷം ഇനാം പ്രഖ്യാപിച്ച 6 നക്‌സലുകള്‍ കൊല്ലപ്പെട്ടു - NAXALITES KILLED IN CHATTISGARH - NAXALITES KILLED IN CHATTISGARH
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഏറ്റുമുട്ടലിൽ ആറ് നക്‌സലൈറ്റുകളെ വധിച്ചു. ഏറ്റുമുട്ടൽ നടന്നത് ഛത്തീസ്‌ഗഡിലെ ഗോബലിൽ.
Representative image (ETV Bharat)
Published : Jun 8, 2024, 10:28 PM IST
മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ളതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാരായണപൂർ, കോണ്ടഗാവ്, ദന്തേവാഡ, ബസ്‌തർ എന്നിവിടങ്ങളിൽ ജൂൺ 6 ന് തെരച്ചിൽ നടത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലൈറ്റുകളെ വധിച്ചത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കാൻ ശ്രമിച്ചതായി ബസ്‌തർ ഡിവിഷനിലെ ഐ ജി സുന്ദർരാജ് പറഞ്ഞു. ഏറ്റുമുട്ടലിൽ ആയുധങ്ങളുടെയും സ്‌ഫോടക വസ്‌തുക്കളുടെയും വൻശേഖരം കണ്ടെടുത്തു.