ന്യൂഡൽഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്‌ചയാണ് (ഓഗസ്റ്റ് 10) അദ്ദേഹം ദുരന്തമുഖത്ത് എത്തുക. ദുരന്ത മേഖലയും ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കുമെന്നാണ് വിവരം. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്‌റ്ററിലാകും അദ്ദേഹം വയനാട്ടിലേക്ക് തിരിക്കുക.
വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തമുഖം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി, സ്ഥിതിഗതികള്‍ വിലയിരുത്തും - NARENDRA MODI WILL VISIT WAYANAD - NARENDRA MODI WILL VISIT WAYANAD
വയനാട് ഉരുൾപൊട്ടലുണ്ടായ മേഖലകളില്‍ പ്രധാനമന്ത്രി ശനിയാഴ്‌ച സന്ദര്‍ശനം നടത്തും. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തും. കണ്ണൂരില്‍ നിന്നും ഹെലികോപ്‌റ്ററിലാണ് പ്രധാനമന്ത്രി വയനാട്ടിലെത്തുക.
Published : Aug 7, 2024, 5:39 PM IST
|Updated : Aug 7, 2024, 5:48 PM IST
ഓഗസ്റ്റ് ഒന്നിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചിരുന്നു. വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വയനാട്ടിലെ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പരിഗണിക്കുമോ എന്നതിൽ നിർണായകമായിരിക്കും. അതേസമയം സന്ദർശനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.