കേരളം

kerala

നരസാപൂർ ക്രോഷെ ലേസ് ക്രാഫ്റ്റിന് ഭൗമ സൂചിക പദവി - Crochet Lace Craft Gets GI Tag

By ETV Bharat Kerala Team

Published : Jul 29, 2024, 4:11 PM IST

വസ്‌ത്രങ്ങളില്‍ ഉപയോഗിക്കുന്ന ലേസ്‌ നെയ്യുന്നവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്‍റെ ലേസ് പാർക്കിന്‌ ഭൗമ സൂചിക പദവി.

NARASAPUR CROCHET LACE CRAFT  CROCHET LACE PARK IN NARASAPURAM  AWARDED GEOGRAPHICAL IDENTIFICATION  നരസാപൂർ ക്രോശെറ്റ് ലേസ്‌ പാർക്ക്‌
CROCHET LACE CRAFT GETS GI TAG (ETV Bharat)

ആന്ധ്രാപ്രദേശ്‌ : പശ്ചിമ ഗോദാവരി ജില്ലയിലെ നരസാപുരം മണ്ഡലത്തിലെ റുസ്‌തുംബാദ ക്രോഷെ ലേസ്‌ പാർക്കിന് ഭൗമ സൂചിക (Geographical Identification) പദവി. വസ്‌ത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലേസ്‌ നെയ്യുന്നതിൽ ഗോദാവരി ജില്ലയിലെ പല സ്‌ത്രീകളും പ്രത്യേക പ്രാവീണ്യം ഉള്ളവരാണ്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി 2000 ത്തിലാണ്‌ കേന്ദ്രസർക്കാരിന്‍റെ സഹായത്തോടെ ലേസ് പാർക്ക് സ്ഥാപിക്കുന്നത്‌.

അന്നുമുതൽ, വിപണി ആവശ്യങ്ങൾക്കനുസരിച്ച് സ്‌ത്രീകൾ ലേസ് നെയ്യുന്ന ജോലിയില്‍ ഏർപ്പെട്ടിരുന്നു. ലേസ്‌ പാർക്കിന് ഭൂമിശാസ്‌ത്രപരമായ അംഗീകാരം ലഭിക്കുന്നത് നല്ല കാര്യമാണെന്ന്‌ ഭീമാവരം ജില്ല ഗ്രാമവികസന ഏജൻസി (ഡിആർഡിഎ) പിഡി എംഎസ്എസ് വേണുഗോപാൽ പറഞ്ഞു.

ഭൗമ സൂചിക പദവി സര്‍ട്ടിഫിക്കറ്റ് (ETV Bharat)

'ഇത് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നു. അടുത്തിടെ, മുംബൈ എക്‌സിം ബാങ്കുമായി സഹകരിച്ച് 200 പേർക്ക് പരിശീലനം നൽകി. പുതിയ കണ്ടുപിടിത്തങ്ങൾ, പുതിയ ഉത്‌പന്നങ്ങൾ എന്നിവയിൽ പരിശീലനം ഏറ്റെടുക്കാൻ കലക്‌ടർ കഠിനമായി പരിശ്രമിക്കുന്നു. വ്യാവസായിക ശ്രവണ മിഷൻ സ്ഥാപിക്കുകയും ഷോറൂം നിർമിക്കുകയും ചെയ്യുന്നുമെ'ന്ന്‌ വേണുഗോപാൽ പറഞ്ഞു.

ALSO READ:കൈത്തറി, ഖാദി വസ്‌ത്ര വില്‍പ്പനയിലെ വര്‍ധന പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും; ഗുണം ഏറെയും സ്‌ത്രീകള്‍ക്ക്: പ്രധാനമന്ത്രി

ABOUT THE AUTHOR

...view details