ന്യൂഡല്‍ഹി: രാമഭക്തരുടെ എണ്ണമറ്റ ത്യാഗങ്ങളും തപസും കൊണ്ട് 500 വർഷങ്ങൾക്ക് ശേഷം വന്ന ശുഭമുഹൂർത്തമാണ് അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമന്‍റെ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദീപാവലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തെ കുറിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റില്‍ മോദി പങ്കുവെച്ചു.
'ദിവ്യമായ അയോധ്യ! പുണ്യത്തിന്‍റെ പ്രതിരൂപമായ ഭഗവാൻ ശ്രീരാമന്‍റെ മഹത്തായ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദീപാവലിയാണിത്. അയോധ്യയിലെ ശ്രീരാമലല്ലയുടെ ക്ഷേത്രത്തിന്‍റെ അതുല്യമായ സൗന്ദര്യം എല്ലാവരേയും കീഴടക്കാൻ പോകുന്നു,' എന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.
500 വർഷങ്ങൾക്ക് ശേഷം രാമഭക്തരുടെ എണ്ണമറ്റ ത്യാഗങ്ങളാലും തപസുകളാലും ഈ ശുഭമുഹൂർത്തം വന്നിരിക്കുന്നു. ഈ ചരിത്ര സന്ദർഭത്തിന് നാമെല്ലാവരും സാക്ഷികളാകാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ശ്രീരാമന്‍റെ ജീവിതവും അദ്ദേഹത്തിന്‍റെ ആദർശങ്ങളും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദീപാവലി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകൾ. ഈ ദിവ്യ പ്രകാശോത്സവത്തിൽ, എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധവുമായ ജീവിതം നേരുന്നു. മഹാലക്ഷ്‌മിയുടെയും ശ്രീ ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും അഭിവൃദ്ധി ഉണ്ടാകട്ടെയെന്നും അദ്ദേഹം ഹിന്ദിയിൽ പോസ്‌റ്റില്‍ കുറിച്ചു.