പാറ്റ്ന:മോദി നുണകളുടെ തമ്പുരാനെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിഹാറിലെ പാറ്റ്നയില്‍ കോണ്‍ഗ്രസിന്റെ ജനവിശ്വാസ് യാത്രയോട് അനുബന്ധിച്ച് പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഖാര്‍ഗെ മോദിക്കെതിരെ ആഞ്ഞടിച്ചത്(Jan Vishwas Rally).
മോദി ഉറപ്പുകള്‍ ഒന്നും പാലിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ല്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ നല്‍കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. അദ്ദേഹം രണ്ട് കോടി തൊഴില്‍ നല്‍കിയോ എന്നും ഖാര്‍ഗെ ചോദിച്ചു. ഒരു പ്രധാനമന്ത്രിക്ക് എത്രമാത്രം നുണകള്‍ പറയാം. വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോയ രാജ്യത്തെ കള്ളപ്പണം മുഴുവന്‍ തിരികെ പിടിച്ച് എല്ലാവര്ക്കും പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും മോദി പറഞ്ഞു. എന്നിട്ടും മോദി പറയുന്നത് നിങ്ങള്‍ നുണ പറയുകയാണെന്നാണ്( Mallikarjun Kharge).
എല്ലാവര്ക്കും ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മോദി 2022ല്‍ പറഞ്ഞു. എന്താണ് സംഭവിച്ചത്. മോദി നുണകളുടെ നേതാവാണ്. പാറ്റ്നയെ സ്മാര്‍ട്ട്സിറ്റി ആക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ട് ഇവിടുത്തെ ജനങ്ങളെ വഞ്ചിച്ചു. പത്ത് കൊല്ലമായി ഈ പദ്ധതികളാണ് അദ്ദേഹം ചുറ്റി നടന്ന് പ്രോത്സാഹിപ്പിക്കുന്നത്. ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. എന്നിട്ടും ഇപ്പോഴും പറയുന്നത് തൊഴിലില്ലായ്മ തുടച്ച് നീക്കുമെന്നാണ്. മോദിയെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുംവരെ നമ്മുടെ ഭരണഘടനയ്ക്ക് നിലനില്‍പ്പില്ല. ഭരണഘടനയെ രക്ഷിക്കാനായി നമ്മുടെ രാജ്യത്തെ യുവാക്കളോട് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു(Modi Is The Leader Of Lies).