കേരളം

kerala

By ANI

Published : Jan 22, 2024, 8:48 PM IST

ETV Bharat / bharat

പ്രതിഷ്‌ഠ ചടങ്ങ്; അയോധ്യയിലെ മൊബൈൽ ആശുപത്രി രക്ഷിച്ചത് 65 കാരന്‍റെ ജീവൻ

അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങിനെത്തിയ വിശ്വഹിന്ദു പരിഷത്ത് അംഗം രാമകൃഷ്‌ണ ശ്രീവാസ്‌തവയ്‌ക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ ജീവൻ രക്ഷിച്ചത് മൊബൈൽ ആശുപത്രിയുടെ ഇടപെടൽ.

Mobile hospital in Ayodhya  Ayodhya consecration ceremony  അയോധ്യയിലെ മൊബൈൽ ആശുപത്രി  അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്
Mobile hospital in Ayodhya saved the life of Vishva Hindu Parishad member

അയോധ്യ:അയോധ്യയിൽ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച മൊബൈൽ ആശുപത്രിയുടെ സമയോചിതമായ ഇടപെടൽ കാത്തത് 65 കാരന്‍റെ ജീവൻ. ഇന്ന് അയോധ്യ പ്രാണ പ്രതിഷ്‌ഠാ ചടങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച ധർമ്മാചാര്യ പ്രമുഖനും വിശ്വഹിന്ദു പരിഷത്ത് അംഗവുമായ രാമകൃഷ്‌ണ ശ്രീവാസ്‌തവയ്‌ക്കാണ് അടിയന്തിര വൈദ്യ സഹായം നൽകിയത് (Mobile hospital in Ayodhya saved the life of Vishva Hindu Parishad member).

തദ്ദേശീയമായി നിർമിച്ച ലോകത്തിലെ ആദ്യത്തെ മൊബൈൽ ആശുപത്രിയാണ് ആരോഗ്യ മൈത്രി ക്യൂബ്. പ്രാണ പ്രതിഷ്‌ഠാ ചടങ്ങിനിടെ ശ്രീവാസ്‌തവയ്ക്ക് ഹൃദയാഘാതവുമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്‌തു. സംഭവം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യ മൈത്രിയുടെ റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി അദ്ദേഹത്തെ ഒഴിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായ ആദ്യ മണിക്കൂറിൽ തന്നെ മൊബൈൽ ആശുപത്രി വഴി അടിയന്തിര ചികിത്സ നൽകാനായി.

സിഡിആർ മനീഷ് ഗുപ്‌തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീവാസ്‌തവയ്‌ക്ക് ആവശ്യമായ അടിയന്തര സഹായം നൽകിയത്. പ്രാഥമിക ചികിത്സയിൽ അദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദം ഉള്ളതായി കണ്ടെത്തിയിരുന്നു. കൃത്യ സമയത്ത് ശരിയായ ചികിത്സ നൽകാനായതിലൂടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനായത്. മൊബൈൽ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളും മികവുറ്റ ആരോഗ്യ വിദഗ്‌ദരും, ശ്രീവാസ്‌തവയ്ക്ക് ആശുപത്രിയിൽ നിന്ന് ലഭിക്കുന്നതിന് സമാനമായ ചികിത്സ ലഭിക്കാൻ സഹായിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിദഗ്‌ദ ചികിത്സയ്‌ക്കായി അദ്ദേഹത്തെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് അയോധ്യയിൽ നടന്ന ചടങ്ങിൽ( Ayodhya consecration ceremony) രാമന്‍റെ ബാല വിഗ്രഹം ക്ഷേത്രത്തിന്‍റെ (Ayodhya Ram Temple) ശ്രീകോവിലിൽ എത്തിച്ച് പ്രതിഷ്‌ഠ നടത്തി. ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങ് എല്ലാവരേയും വികാരഭരിതരാക്കുന്ന അസാധാരണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details