കേരളം

kerala

ETV Bharat / bharat

പശുക്കടത്തുകാരനെന്ന് സംശയിച്ച് യുവാവിനെ വെടിവച്ചുകൊന്ന കേസ്; അഞ്ച് ഗോസംരക്ഷണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍ - Haryana Youth Chased Shot Dead - HARYANA YOUTH CHASED SHOT DEAD

ഗോസംരക്ഷണ സമിതിയിലെ അംഗങ്ങളായ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

COW SMUGGLER  VIGILANTE GROUP  ARYAN MISHRA  DELHI AGRA HIGHWAY
Deceased Aryan Mishra (ETV Bharat)

By ETV Bharat Kerala Team

Published : Sep 3, 2024, 9:01 PM IST

ഫരീദാബാദ്:കാലിക്കടത്തുകാരെന്ന് സംശയിച്ച് ഒരു സംഘം യുവാക്കളെ പിന്തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പത്തൊന്‍പതുകാരനായ യുവാവിനെയാണ് ഹരിയാനയിലെ ഫരീദാബാദില്‍ ഡല്‍ഹി -ആഗ്ര ദേശീയപാതയില്‍ വച്ച് വെടിവച്ച് കൊന്നത്. അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, അദേഷ്, സൗരഭ് എന്നിവരെയാണ് അറസ്റ്റ്. ഇവര്‍ ഗോസംരക്ഷണ സമിതിയിലെ അംഗങ്ങളാണ്.

കഴിഞ്ഞ മാസം 23നാണ് 20 കിലോമീറ്ററോളം ഇവര്‍ ഒരു ഡസ്റ്റര്‍ കാറിനെ പിന്തുടര്‍ന്ന് ആക്രമണം നടത്തിയത്. പിന്തുടരുന്നതിനിടെ കാറിനുള്ളിലുണ്ടായിരുന്ന ആര്യന്‍റെ കഴുത്തിലേക്ക് വെടി ഉതിര്‍ക്കുകയായിരുന്നു. കാര്‍ നിരത്തിയപ്പോഴേക്കും യുവാവിന്‍റെ നെഞ്ചിലേക്കും വെടിയുതിര്‍ത്തു. ഗാഡ്‌പുരി ടോള്‍പ്ലാസയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പ്രതികള്‍ ഇവരെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

ഇവര്‍ക്ക് ഫോര്‍ച്യൂണര്‍, ഡസ്റ്റര്‍ കാറുകളിലായി പശുക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നുവിത്. ഫരീദാബാദിലെ പട്ടേല്‍ ചൗക്കില്‍ വച്ച് ഇവര്‍ ഡസ്റ്റര്‍ കാറിനെ കാണുകയും നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഇവര്‍ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സംഘം ഇവരെ പിന്തുടരുകയായിരുന്നു.

ആര്യനെക്കൂടാതെ ഹര്‍ഷിത്, ഷാന്‍കി എന്നീ രണ്ട് പേരും കാറിലുണ്ടായിരുന്നു. ഇവരുടെ പേരില്‍ ചില ക്രിമിനല്‍ കുറ്റങ്ങള്‍ നിലവിലുണ്ട്. ഇവര്‍ക്ക് പുറമെ രണ്ട് സ്‌ത്രീകളും കാറിലുണ്ടായിരുന്നു. ആര്യന്‍റെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ആക്രമണത്തിനുപയോഗിച്ച തോക്കും വാഹനവും പൊലീസ് പിടിച്ചെടുത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹരിയാനയിലെ ഛര്‍ഖി ദാദ്രി ജില്ലയില്‍ ഗോസംരക്ഷണ സമിതിയംഗങ്ങള്‍ പശ്ചിമബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ സബിര്‍ മാലിക് എന്ന യുവാവിനെ തല്ലിക്കൊന്നതിന് പിന്നാലെയാണ് ഈ സംഭവം. ഇദ്ദേഹം ഗോമാംസം കഴിച്ചെന്നാരോപിച്ചായിരുന്നു നടപടി. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ഹരിയാനയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. 2023ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേരെ അവരുടെ കാറിലിട്ട് ചുട്ടു കൊന്നിരുന്നു. നസീര്‍, ജുനൈദ് എന്നീ രണ്ട് യുവാക്കളെയാണ് അവരുടെ കാറിലിട്ട് ചുട്ടുകൊന്നത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ലൊഹാരു ടൗണിലായിരുന്നു സംഭവം. ഇത് ദേശവ്യാപകമായി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Also Read:ബീഫ് കയറ്റി വന്ന ട്രക്ക് തടഞ്ഞ് പശു സംരക്ഷകർ; ട്രക്ക് ഡ്രൈവറെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്

ABOUT THE AUTHOR

...view details