ഹൈദരാബാദ്: മൂന്ന് യുവാക്കള്‍ ഒന്‍പതാംക്ലാസുകാരിയെ ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കി. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലുള്ള ദുബാക്കയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതോടെ അമ്മയ്ക്ക് ജോലിക്ക് പോകേണ്ടി വന്നു. പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയാല്‍ അമ്മ വരും വരെ തനിച്ചാണെന്ന് തിരിച്ചറിഞ്ഞ യുവാക്കള്‍ ഈ അവസരം മുതലാക്കുകയായിരുന്നു.
വ്യത്യസ്‌ത സമയങ്ങളിലാണ് മൂന്ന് യുവാക്കളും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അതിനാല്‍ തന്നെ മറ്റൊരാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് മറ്റൊരാള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം പ്രാദേശിക സംഘര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെയാണ് കാര്യങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ ദുബാക്ക ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലാകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തു. ചോദ്യം ചെയ്യലില്‍ മൂവരും കുട്ടിയെ ബലാത്സംഗം ചെയ്‌തതായി സമ്മതിച്ചു. പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്‌ത മൂവരെയും റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. പെണ്‍കുട്ടിയെ സിദ്ദിപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.
Also Read:ആറു വയസുകാരിയെ പതിനാറുകാരന്‍ ബലാത്സംഗം ചെയ്‌തു; ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്