കേരളം

kerala

ETV Bharat / bharat

ഡല്‍ഹി ചലോ മാര്‍ച്ച്; 'പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും'; കര്‍ഷകരോട് സമാധാനം നിലനിര്‍ത്തണമെന്ന് മന്ത്രി അര്‍ജുന്‍ മുണ്ട - കര്‍ഷക സമരം ഡല്‍ഹി

ഡല്‍ഹിയിലേക്കുള്ള ചലോ മാര്‍ച്ചില്‍ സമാധാനം നിലനിര്‍ത്തണമെന്ന് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമാധാനാന്തരീക്ഷം വേണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാരിന് താത്‌പര്യമില്ലെന്നത് വ്യക്തമെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദാര്‍.

Farmers Protes  Dilli Chalo march  ചലോ മാര്‍ച്ച് ഡല്‍ഹി  കര്‍ഷക സമരം ഡല്‍ഹി  മന്ത്രി അര്‍ജുന്‍ മുണ്ട
Union Minister Arjun Munda Appeals To Maintain Peace As Farmers March To Delhi

By ETV Bharat Kerala Team

Published : Feb 21, 2024, 8:38 AM IST

ന്യൂഡല്‍ഹി :ദേശീയ തലസ്ഥാനത്ത് സമരം കടുപ്പിച്ച കര്‍ഷകരോടും കര്‍ഷക സംഘടനകളോടും സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമാധാനപരമായി നടപടികള്‍ സ്വീകരിക്കും. കര്‍ഷകരും സര്‍ക്കാരും ഒന്നിച്ച് വേണം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്‌ച (ഫെബ്രുവരി 20) മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി അര്‍ജുന്‍ മുണ്ട (Union Agriculture Minister Arjun Munda).

'സമാധാനം നിലനിര്‍ത്താന്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കര്‍ഷകരോടും കര്‍ഷക സംഘടനകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ചര്‍ച്ചകളില്‍ നിന്നും പരിഹാരത്തിലേക്ക് എത്തേണ്ടതുണ്ട്. നമുക്കെല്ലാവര്‍ക്കും സമാധാനം വേണം. അതുകൊണ്ട് നമ്മള്‍ ഒരുമിച്ച് വേണം ഈ പ്രശ്‌നത്തിന് പരിഹാരം കാണാനെന്നും' മന്ത്രി പറഞ്ഞു.

'സര്‍ക്കാരിന്‍റെ ഭാഗം ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ചര്‍ച്ചകളിലെടുത്ത തീരുമാനത്തില്‍ കര്‍ഷകര്‍ തൃപ്‌തരല്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. എന്നാല്‍ ചര്‍ച്ച ഇനിയും തുടരേണ്ടതുണ്ട്. സമാധാനപരമായി വേണം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്നും' മന്ത്രി കൂട്ടിച്ചേര്‍ത്തു (Farmers Protest In Delhi).

'ഇതുമായി ബന്ധപ്പെട്ട കര്‍ഷകരുടെ നല്ല അഭിപ്രായങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. അഭിപ്രായങ്ങള്‍ പ്രായോഗികമാക്കുന്നതിന് ഒരേയൊരു മാര്‍ഗം സംഭാഷണമാണ്. അതിലൂടെ തീര്‍ച്ചയായും ഒരു പരിഹാരം കാണാനാകും'. വിളകള്‍ക്ക് മിനിമം താങ്ങുവില (Minimum Support Price(MSP) നിശ്ചയിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ നിരസിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് താത്‌പര്യമില്ല:കര്‍ഷക നേതാവായ സര്‍വാന്‍ സിങ് പന്ദാര്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സമരം നടത്താന്‍ തങ്ങളെ അനുവദിക്കാത്തതില്‍ തന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാരിന് താത്‌പര്യമില്ലെന്നത് വ്യക്തമാണെന്ന് സര്‍വാര്‍ സിങ് പറഞ്ഞു (Sarvan Singh Pandher). തങ്ങള്‍ ഡല്‍ഹിയിലേക്ക് കടന്നപ്പോള്‍ തന്നെ ഷെല്ലാക്രമണം നടന്നു. ട്രാക്‌ടറുകളുടെ ടയറുകളില്‍ വെടിയുതിര്‍ത്തു. കര്‍ഷകരുടെ നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കില്ലെന്ന് ഹരിയാന ഡിജിപി പറഞ്ഞിരുന്നു. എന്നാല്‍ അതുണ്ടായി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സര്‍വാര്‍ സിങ് പന്ദാര്‍ ആവശ്യപ്പെട്ടു (Dilli Chalo march).

വിളകളുടെ താങ്ങുവില സംബന്ധിച്ച് ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ രാജ്യത്തെ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഇനിയും തുടരും. ഇത് അംഗീകരിക്കാനാവില്ല. പഞ്ചാബ് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പന്ദാർ കൂട്ടിച്ചേര്‍ത്തു (General Secretary of Punjab Kisan Mazdoor Sangharsh Committee).

Also Read:കര്‍ഷക സമരം; പ്രശ്‌ന പരിഹാരത്തിന് സമയം വേണമെന്ന് കേന്ദ്രം, ചര്‍ച്ച ചണ്ഡീഗഡില്‍

ABOUT THE AUTHOR

...view details