കേരളം

kerala

ETV Bharat / bharat

കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ട് പേര്‍ അറസ്‌റ്റില്‍ - Woman gangraped

കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. രണ്ടുപേര്‍ പിടിയില്‍.

Woman gangraped  two persons  consumes pesticide  district hospital
Woman gangraped, consumes pesticide, hospitalised; one of two accused held

By PTI

Published : Mar 17, 2024, 10:00 PM IST

ബെതുല്‍(മധ്യപ്രദേശ്):കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബോര്‍ദേഹി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ശനിയാഴ്‌ചയാണ് സംഭവം.

രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി പൊലീസ് സബ്‌ഡിവിഷണല്‍ ഓഫീസര്‍ (എസ്‌ഡിഒപി) ശാലിനി പരസ്‌തെ പറഞ്ഞു.

വിവാഹിതയായ മുപ്പത്തെട്ട് വയസുള്ള യുവതിയാണ് അതിക്രമത്തിന് ഇരയായത്. പാടത്ത് നിന്ന് പണി കഴിഞ്ഞ് മടങ്ങുമ്പോള്‍ പരിചയക്കാരനായ ഒരാള്‍ സ്‌കൂട്ടറില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സ്‌ത്രീയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു.

Also Read:രഥോത്‌സവം കാണാനെത്തിയ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു: ഏഴ് പേർ അറസ്‌റ്റിൽ

സംഭവത്തെ തുടര്‍ന്ന് യുവതി വിഷം കഴിച്ചു. ബെതുളിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ക്കായി കേസ് ബോര്‍ദേഹി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും എസ്‌ഡിഒപി അറിയിച്ചു.

ABOUT THE AUTHOR

...view details