ഹൈദരാബാദ്: ഇടപാടുകാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിലാണ് മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്സ് എന്നും പ്രതിബദ്ധത പുലര്‍ത്തുന്നതെന്ന് റാമോജി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ സി എച്ച് കിരണ്‍. മാര്‍ഗദര്‍ശിയുടെ 121മത് ശാഖ ഗച്ചിബൗളിയിലെ സ്‌കൈ സിറ്റിയില്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ഗദര്‍ശിയുടെ യാത്രയില്‍ മറ്റൊരു നാഴികകല്ല് കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ശാഖയിലെ ആദ്യ ഇടപാടുകാരായ ജമ്പാനി കല്‍പ്പന ദമ്പതിമാര്‍ക്ക് അദ്ദേഹം കമ്പനിയുടെ ആദ്യ പാസ് ബുക്ക് കൈമാറി. മാര്‍ഗദര്‍ശി എംഡി ശൈലജ കിരണ്‍, റാമോജി ഫിലിം സിറ്റി എംഡി വിജയേശ്വരി, ഇടിവി ഭാരത് ഡയറക്‌ടര്‍ ബൃഹതി, സബല മില്ലറ്റ് ഡയറക്‌ടര്‍ സഹരി, റാമോജി റാവുവിന്‍റെ കൊച്ചുമകന്‍ സുജയ്, ഇടിവി സിഇഒ ബാപിനീടു ചൗധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഈനാടു തെലങ്കാന പത്രാധിപര്‍ ഡി എന്‍ പ്രസാദ്, ഈനാടു ആന്ധ്രാപ്രദേശ് പത്രാധിപര്‍ എം നാഗേശ്വര റാവു, മാര്‍ഗദര്‍ശി സിഇഒ സത്യനാരായണ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
വളര്‍ച്ചയ്ക്കും ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിനും പ്രതിബദ്ധത
മാര്‍ഗദര്‍ശി എന്നും തങ്ങളുടെ ഇടപാടുകാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സി എച്ച് കിരണ്‍ പറഞ്ഞു. അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുന്നു. അറുപത് വര്‍ഷമായി തങ്ങള്‍ നേടിയെടുത്ത വിശ്വാസ്യത നിലനിര്‍ത്തുന്നു. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ചിട്ടികള്‍ തങ്ങള്‍ നല്‍കിക്കൊണ്ടാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.