കോട്ടയം :കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് ആക്രമിച്ചു. ആക്രമണത്തിൽ വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയുടെ കാമുകൻ എന്ന് സംശയം; ബന്ധുവിനെ കൊലപ്പെടുത്തി ഭർത്താവ് - Husband Killed His Relative - HUSBAND KILLED HIS RELATIVE
ഇന്നലെ വൈകിട്ട് 7:30 നോടു കൂടി വടവാതൂർ കുരിശിന് സമീപത്തായിരുന്നു ആക്രമണം.
![ഭാര്യയുടെ കാമുകൻ എന്ന് സംശയം; ബന്ധുവിനെ കൊലപ്പെടുത്തി ഭർത്താവ് - Husband Killed His Relative KOTTAYAM MURDER ബന്ധുവിനെ കൊലപ്പെടുത്തി ഭർത്താവ് കോട്ടയത്ത് യുവാവിനെ കൊലപെടുത്തി YOUNG MAN KILLED BY HIS RELATIVE](https://etvbharatimages.akamaized.net/etvbharat/prod-images/26-05-2024/1200-675-21562349-thumbnail-16x9-murderkottayam.jpg)
YOUNG MAN KILLED BY HIS RELATIVE (ETV Bharat)
Published : May 26, 2024, 2:55 PM IST
കോട്ടയത്ത് യുവാവിനെ കൊലപെടുത്തി (ETV Bharat)
ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച വൈകിട്ട് 7:30 നോടു കൂടി വടവാതുർ കുരിശിന് സമീപം ആയിരുന്നു ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട യുവാവിന്‍റെ റിജോയ്‌ക്ക് ഗുരുതര പരിക്കാണ് ഉള്ളത്. ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. മണർകാട് പൊലീസ് അന്വേഷണം തുടങ്ങി.