അമൃത്‌സർ :ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഗുർവീന്ദർ സിങ്ങാണ് അറസ്റ്റിലായത്. പഞ്ചാബിലെ അമൃത്‌സറിലെ ബുല്ലേനംഗലിൽ വെള്ളിയാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്.
ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസ്; പ്രതി അറസ്റ്റിൽ - HUSBAND KILLED PREGNANT WIFE - HUSBAND KILLED PREGNANT WIFE
പഞ്ചാബിലെ അമൃത്‌സറിൽ ഭാര്യയെ കൊലപ്പെടുത്തിയത് വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടന്ന്.
Man arrested for killing pregnant wife, setting body on fire in Punjab's Amritsar
By ANI
Published : Apr 21, 2024, 8:38 AM IST
23 കാരിയായ ഭാര്യ പിങ്കിയും ഗുർവീന്ദർ സിങ്ങും തമ്മിൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also Read: പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ കുത്തി കൊന്നു: ഒളിവിലായിരുന്ന പ്രതി പിടിയിൽ