കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 40 കോടിയുടെ മയക്കുമരുന്ന് വേട്ട; 500 കിലോ ട്രമോഡോള്‍ പിടികൂടി - MAJOR DRUG BUST

വേദന സംഹാരിയായി ഉപയോഗിക്കുന്ന ട്രമോഡോളിന്‍റെ ഉത്പാദനവും വിപണനവും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഇതിന്‍റെ ദുരുപയോഗം മാനസിക പ്രശ്‌നങ്ങള്‍ക്കടക്കം കാരണമാകുന്നതിനാലാണ് നിയന്ത്രണം.

GUJARAT DRUGS SEIZED  PAIN RELIEVER  TRAMADOL  drugs
Representational Image (File Photo)

By ETV Bharat Kerala Team

Published : Jan 28, 2025, 8:51 PM IST

അഹമ്മദാബാദ്:നാല്‍പ്പത് കോടി രൂപ വില വരുന്ന കറുപ്പടങ്ങിയ വേദന സംഹാരിയായ ട്രമാഡോള്‍ പിടികൂടി ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ്. ലൈസന്‍സില്ലാതെ അല്‍പ്രസോളം എന്ന ഉറക്കഗുളികയ്ക്കുള്ള ചേരുവ നിര്‍മ്മിക്കുന്നുവെന്ന് ആരോപിച്ച് അടുത്തിടെ അറസ്റ്റിലായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സംഭരണ ശാലയില്‍ നിന്നാണ് ട്രമാഡോളും പിടിച്ചെടുത്തത്.

ജനുവരി 24 നാണ് എടിഎസ് ആനന്ദ് ജില്ലയിലെ ഖംഭട്ടിന് സമീപം അനധികൃതമായി അല്‍പ്രസോളം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി കണ്ടെത്തിയത്. ഉടമ രഞ്ജിത് ദഭി അടക്കം ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. 107 കോടി രൂപ വിലവരുന്ന 107 കിലോഗ്രാം അല്‍പ്രസോളം പിടിച്ചെടുക്കുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വേദനസംഹാരിയായ ട്രമഡോളിന്‍റെ ഉത്പാദനത്തിനും വിപണനത്തിനും ശക്തമായ നിയന്ത്രണമുണ്ട്. ഇതിന്‍റെ അമിതോപയോഗം മാനസിക വിഭ്രാന്തിക്ക് ഇടയാക്കുമെന്നതിനാലാണിത്.

രഞ്ജിത് ദഭി ചോദ്യം ചെയ്യുന്നതിനിടെയാണ് അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്കയ്ക്ക് സമീപമുള്ള വാണിജ്യ എസ്റ്റേറ്റിലെ തന്‍റെ ഗോഡൗണില്‍ 500 കിലോ ട്രമഡോള്‍ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രി എടിഎസ് സംഘം ഗോഡൗണ്‍ റെയ്‌ഡ് ചെയ്യുകയും 40 കോടി രൂപ വിലവരുന്ന 500 കിലോ ട്രമഡോള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

നര്‍ക്കോട്ടിക് ഡ്രഗ്‌സ് & സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് നിയമപ്രകാരവും ട്രമഡോളിനെ മയക്കുമരുന്നുകളുടെ വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. ഇതിന്‍റെ അനധികൃത നിര്‍മ്മാണവും വില്‍പ്പനയും കുറ്റകരവുമാണ്. അന്‍പതിനായിരം പാക്കിങ് ബോക്‌സുകളും ആറ് റോള്‍ പാക്കിങ് ഫോയിലുകളും എടിഎസ് പിടിച്ചെടുത്തു. മരുന്നിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ദഭിയും മറ്റ് നാല് പേരും ചേര്‍ന്ന് ഖംഭാട്ട് നഗരത്തില്‍ ഒരു ഫാക്‌ടറി വാടകയ്ക്ക് എടുത്ത് അല്‍പ്രസോളം ഉത്പാദിപ്പിച്ച് വരികയായിരുന്നു എന്ന് എടിഎസ് പറഞ്ഞു. ഇത് പ്രതികളിലൊരാളായ അജയ് ജയിന്‍ വാങ്ങി തന്‍റെ ഇടപാടുകാര്‍ക്ക് നല്‍കും. 0.25 ഗ്രാം അല്‍പ്രസോളം അടങ്ങിയ 42 കോടി ഗുളികകള്‍ നിര്‍മ്മിക്കാന്‍ പിടിച്ചെടുത്ത 107 കിലോകൊണ്ട് സാധിക്കും.

Also Read:പെറ്റമ്മയെ വെട്ടിക്കൊല്ലുന്ന മക്കള്‍; കേരളത്തില്‍ പിടിമുറുക്കുന്ന ലഹരി, ഒളിഞ്ഞിരിക്കുന്നത് ഇനിയും എത്ര ആഷിഖുമാര്‍?

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ