ഉന്നാവോ : ലഖ്‌നൗ ആഗ്ര എക്‌സ്പ്രസ് വേയിൽ ഡബിൾ ഡെക്കർ ബസ് പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലാണ് അപകടമുണ്ടായത്. പുലർച്ചെ 5.15 ഓടെയാണ് സംഭവം.
എക്സ്പ്രസ് വേയില്‍ വന്‍ അപകടം: ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം - Major accident in Unnao - MAJOR ACCIDENT IN UNNAO
അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. പുലർച്ചെ 5.15 ഓടെ ബംഗർമൗ മേഖലയിലാണ് അപകടമുണ്ടായത്.
Representational image (Etv Bharat)
Published : Jul 10, 2024, 9:39 AM IST
ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നുന്ന ബസാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.