മഹാരാഷ്ട്ര:മന്ത്രിസഭാ വിപുലീകരിച്ച് ഫഡ്‌നാവിസ് സർക്കാർ. 39 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു. ഇവരിൽ 33 എംഎൽഎമാർ ക്യാബിനറ്റ് മന്ത്രിമാരായും ആറ് എംഎൽഎമാർ സംസ്ഥാന മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്‌തു. മുഖ്യമന്ത്രിയായി ബിജെപിയുടെ ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്‌ത് രണ്ടാഴ്‌ചക്ക് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.
നാഗ്‌പൂരിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. 19 ബിജെപി, 11 ശിവസേന, 9 എൻസിപി എംഎൽഎമാർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. പുതിയ ഒമ്പത് എംഎൽഎമാർക്ക് ബിജെപി മന്ത്രിസഭയിൽ അവസരം നൽകി. ഏകാന്ത് ഷിൻഡെയുടെ ശിവസേന 6 പുതിയ മന്ത്രിമാരെ അവതരിപ്പിച്ചപ്പോൾ അജിത് പവാറിൻ്റെ എൻസിപി 5 പുതിയ സ്ഥാനാർഥികൾക്ക് മന്ത്രിസഭയിൽ അവസരം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) നിന്ന് ധനഞ്ജയ് മുണ്ടയ്‌ക്ക് മന്ത്രി സ്ഥാനവും ബിജെപിയിൽ നിന്ന് പങ്കജ് മുണ്ടെയ്ക്ക് മന്ത്രി സ്ഥാനവും നൽകി. രണ്ട് സഹോദരങ്ങളായ പങ്കജ് മുണ്ടെയും ധനഞ്ജയ് മുണ്ടെയും ആദ്യമായി മന്ത്രിസഭയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഈ മന്ത്രിസഭക്കുണ്ട്.
ദേവേന്ദ്ര ഫഡ്‌നാവിസിനെ സ്വീകരിക്കാൻ വൻ ഘോഷയാത്രയാണ് നഗരത്തിൽ നടന്നത്. നേരത്തെ നാഗ്‌പൂരിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വൻ വരവേൽപ്പ് നൽകിയിരുന്നു. 'ഈ ശക്തി ഞങ്ങളുടെ തലയിലല്ല, ഞങ്ങളുടെ കാലുകൾ നിലത്തുതന്നെയായിരിക്കുമെന്ന്' മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ രണ്ടര വർഷം അധികാരത്തിൽ തുടരും എന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ വ്യക്തമാക്കി
Also Read:'സംവരണത്തില്‍ മാറ്റം വരുത്തില്ല, ലോക്‌സഭ പരാജയത്തിന് ശേഷം രാഹുല്‍ അഹങ്കാരിയായി മാറി': അമിത് ഷാ