ഭുവനേശ്വർ: ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച കേസ് വലിയ ചര്‍ച്ചയായിരുന്നു. മഹാലക്ഷ്‌മി എന്ന 29-കാരിയെയാണ് കൊലപ്പെടുത്തിയ ശേഷം 59 കഷണങ്ങളാക്കിയാണ് ഫ്രിഡ്‌ജില്‍ ഒളിപ്പിക്കാന്‍ ശ്രമം നടന്നത്. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന മഹാലക്ഷ്‌മിയെ കാണുന്നതിനായി അമ്മയും സഹോദരിയും മുന്നേശ്വരിലെ വയലിക്കാവിലെ വീട്ടിലെത്തിയപ്പോഴാണ് ക്രൂരകൊലപാതകം പുറത്തറിയുന്നത്.
ഫ്രിഡ്‌ജിന് പുറത്ത് പുഴുവരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഇതു തുറന്നതോടെയാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയത് ഒഡിഷ സ്വദേശിയായ സുഹൃത്താണെന്നായിരുന്നു ബെംഗളൂരു പൊലീസിന്‍റെ കണ്ടെത്തല്‍. ഭദ്രക് ജില്ലയിലെ ധുസുരി സ്വദേശിയായ മുക്തി രഞ്ജന്‍ റേ എന്ന 30-കാരനായിരുന്നുവിത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊലപാതകത്തിന് പിന്നാലെ കടുന്നുകളഞ്ഞ ഇയാള്‍ക്കായി പൊലീസ് ഒഡിഷയിലേക്ക് പോകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുക്തി രഞ്ജന്‍ റേയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നു. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ ഇയാള്‍ അമ്മയേയും സഹോദരനേയും കണ്ടതിന് ശേഷമാണ് സ്വയം ജീവനെടുത്തത്.
താന്‍ മഹാലക്ഷ്‌മിയെ കൊന്നുവെന്ന് മുക്തി രഞ്ജന്‍ തന്‍റെ അമ്മയോടും സഹോദരനോടും പറഞ്ഞുവെന്നാണ് ഒഡിഷ പൊലീസ് നല്‍കുന്ന വിവരം. മഹാലക്ഷ്‌മിയെ താന്‍ ഏറെ സ്‌നേഹിക്കുകയും അവള്‍ക്കായി ഏറെ തുക ചെലവഴിക്കുകയും ചെയ്‌തു. എന്നാല്‍ അവളുടെ സ്വഭാവം ശരിയായിരുന്നില്ലെന്ന് മുക്തി രഞ്ജന്‍ പറഞ്ഞതായാണ് അമ്മയും സഹോദരനും ഒഡിഷ പൊലീസിനോട് പ്രതികരിച്ചത്.
"മഹാലക്ഷ്‌മി എന്‍റെ സഹോദരനെ ഒരുപാട് ദ്രോഹിച്ചു. അവര്‍ ധാരാളം പണം കൈപ്പറ്റിയതായി എന്‍റെ സഹോദരന്‍ പറഞ്ഞു. ഒരു സ്വർണ മോതിരവും മാലയും എടുത്തിട്ടുണ്ട്. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും അവരുടെ സ്വഭാവം ശരിയല്ലെന്നും സഹോദരന്‍ പറഞ്ഞു. താന്‍ പിടിക്കപ്പെടുകയാണെങ്കില്‍ ഒരിക്കലും അങ്ങോട്ട് വരരുത്. മഹാലക്ഷ്‌മിയുടെ ഒരു സഹോദരന്‍ ഗുണ്ടയാണെന്നും അയാള്‍ കൊല്ലുമെന്നും സഹോദരന്‍ പറഞ്ഞിരുന്നു"- എന്നായിരുന്നു മുക്തി രഞ്ജന്‍റെ സഹോദരന്‍റെ പ്രതികരണം.
കൊലപാതകത്തെ കുറിച്ച് പ്രതിപാദിക്കുന്ന മുക്തി രഞ്ജന്‍റേതെന്ന് സംശയിക്കുന്ന ഒരു ഡയറിയും ഒഡിഷ പൊലീസ് കണ്ടെടുത്തിട്ട്. ബെംഗളൂരുവിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന മഹാലക്ഷ്‌മിയും മുക്തി രഞ്ജനും സുഹൃത്തുക്കളായതായാണ് ബെംഗളൂരു പൊലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കുന്നതിനായി മുക്തി രഞ്ജന്‍ മഹാലക്ഷ്‌മിയില്‍ സമ്മർദ്ദം ചെലുത്തിയെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നിരന്തരമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ALSO READ: വാടകയ്‌ക്ക് നല്‍കിയ വീട്ടില്‍ ഒളിക്യാമറ സ്ഥാപിച്ച് ഉടമ; യുവതിയുടെ കിടപ്പുമുറിയിലേയും ശുചിമുറിയിലേയും ദൃശ്യങ്ങൾ പകർത്തി; ഒടുവില്‍ പിടിയില്‍ - man record woman with hidden Camera
സെപ്റ്റംബർ രണ്ടിനും മൂന്നിനും ഇടയിലാണ് മഹാലക്ഷ്‌മി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. സെപ്‌റ്റംബർ 21-നാണ് മൃതദേഹം കണ്ടെത്തിയത്.