മുംബൈ: പ്രതിഷേധത്തിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ ഉള്‍പ്പെടെയുള്ള ഗോത്ര നേതാക്കള്‍. മഹാരാഷ്‌ട്ര സെക്രട്ടറിയേറ്റിന്‍റെ മൂന്നാം നിലയില്‍ നിന്നാണ് നാഷണൽ കോൺഗ്രസ് പാർട്ടി (അജിത് പവാര്‍ വിഭാഗം) എംഎൽഎയായ നർഹരി സിർവാൾ ഉള്‍പ്പെടെയുള്ളവര്‍ താഴേക്ക് ചാടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ധൻഗർ സമുദായത്തിന് പട്ടികവർഗ സംവരണം നല്‍കുന്നതിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് സംഭവം. ആദിവാസി നിയമസഭാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. സംസ്ഥാനത്തെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിലെ രണ്ട് എംഎൽഎമാരും ഒരു എംപിയും പ്രതിഷേധക്കാരിൽ ഉൾപ്പെടുന്നു.
കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സുരക്ഷ വലയിൽ കുരുങ്ങിയതിനാല്‍ നേതാക്കള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധിച്ച ജനപ്രതിനിധികളെ നീക്കി. നർഹരി സിർവാള്‍ ഉള്‍പ്പെടെയുള്ളവരെ വലയില്‍ നിന്നും പുറത്തേക്ക് എത്തിക്കുന്നതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ALSO READ: തിരുപ്പതി ലഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീം കോടതി - SIT in Tirupati Laddu Controversy
സിർവാളിനെ കൂടാതെ എൻസിപിയുടെ തന്നെ നിയമസഭാംഗമായ കിരൺ ലഹാമേറ്റ്, ബിജെപിയുടെ ഗോത്രവർഗ എംപി ഹേമന്ത് സവാര എന്നിവരായിരുന്നു താഴേക്ക് ചാടിയത്. പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തങ്ങളെ കാണാന്‍ തയ്യാറാവുന്നില്ലെന്ന് പ്രതിഷേധിക്കാര്‍ പറഞ്ഞു.
പ്രതിഷേധത്തിന്‍റെ കാരണം ആരാഞ്ഞ റിപ്പോര്‍ട്ടര്‍മാരോട് ആദ്യം താനൊരു ആദിവാസിയാണെന്നും പിന്നീടാണ് എംഎല്‍എ എന്നാണ് നർഹരി സിർവാൾ പ്രതികരിച്ചത്. പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി വിഷയം സംസാരിക്കണം. ധൻഗർ സമുദായത്തിന് എസ്‌ടി സംവരണം നൽകിയാൽ 65 നിയമസഭാംഗങ്ങൾ രാജിവെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.