മധുര:തമിഴ്‌നാട്ടിലെ പാലമേടിൽ ആവേശം തിരത്തല്ലിയ ജല്ലിക്കെട്ട് മത്സരം. 930 കാളകൾ പങ്കെടുത്ത മത്സരത്തിൽ 14 കാളകളെ മെരുക്കിയ നത്തം സ്വദേശി പാർത്ഥിബന്‍ ഒന്നാമനായി. അവസാന റൗണ്ടിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച് വിജയിയായ പാർത്ഥിബന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ സ്പോൺസർ ചെയ്‌ത എട്ട് ലക്ഷം രൂപയുടെ കാറാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.
400 കളിക്കാരാണ് ജല്ലിക്കെട്ടിൽ പങ്കെടുത്തത്. ആകെ 8 റൗണ്ടുകൾ നടന്നു. ഈ എട്ട് റൗണ്ടുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 മത്സരാർത്ഥികൾ അവസാന റൗണ്ടിൽ കളിച്ചു.
12 കാളകളെ മെരുക്കി മഞ്ചംപട്ടി സ്വദേശി തുൾഷിറാം രണ്ടാമതെത്തി. ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കാണ് രണ്ടാം സമ്മാനമായി തുൾഷിറാമിന് നൽകിയത്. 11 കാളകളെ മെരുക്കിയ പോത്തുമ്പു പ്രഭാകരന് മൂന്നാം സമ്മാനമായി ഒരു ഇലക്‌ട്രിക് സ്‌കൂട്ടറും ലഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക