കേരളം

kerala

ETV Bharat / bharat

പൊലീസിന്‍റെ വിലക്ക് റദ്ദാക്കി ; കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി - PM Modi Roadshow In Coimbatore

സുരക്ഷാ കാരണങ്ങളും മാർച്ച് 18, 19 തീയതികളിൽ പൊതു പരീക്ഷയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്

PM Modi Roadshow In Coimbatore  Modi  Modi Road show  Madras High Court
Madras High Court Grants Permission To PM Modi's Roadshow In Coimbatore

By ETV Bharat Kerala Team

Published : Mar 15, 2024, 10:00 PM IST

ചെന്നൈ :കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. മാർച്ച് 18ന് കോയമ്പത്തൂരിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പൊലീസിന്‍റെ നടപടി ചോദ്യം ചെയ്‌ത് ബിജെപി സംസ്ഥാന ഘടകം സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടായത്. ഇരുവിഭാഗത്തിന്‍റെയും വാദം കേട്ട ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് റാലിക്ക് അനുമതി നൽകുകയായിരുന്നു. ഉത്തരവ് നടപ്പിലാക്കാന്‍ കോടതി പൊലീസിന് നിർദേശം നൽകുകയും ചെയ്‌തു.

സുരക്ഷാ കാരണങ്ങളും പൊതു പരീക്ഷയും ചൂണ്ടിക്കാട്ടിയാണ് പൊലീസ് നാല് കിലോമീറ്റർ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ബോർഡ് പരീക്ഷകൾ മാർച്ച് 18, 19 തീയതികളിൽ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തരം നീണ്ട റോഡ്ഷോ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രി മോദി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ (എസ്‌പിജി) സംരക്ഷണയിലാണ്. Z+ സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഉള്ളത്. നാല് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയ്ക്ക് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിഫ്യൂസൽ സ്ക്വാഡിന്‍റെ (ബിഡിഡിഎസ്) സാനിറ്റൈസേഷൻ ആവശ്യമാണ്. റോഡിനിരുവശവും കൂടുന്ന എല്ലാവരെയും പരിശോധിക്കുക എന്നത് അസാധ്യമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യം എസ്‌പിജി ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു.

കൂടാതെ, ജില്ല സാമുദായികമായി സെൻസിറ്റീവ് ആണെന്നും സിലിണ്ടർ സ്ഫോടനം പോലുള്ള കേസുകളെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ് ജില്ല ഉള്ളത് എന്നും പൊലീസ് ചൂണ്ടിക്കാണിച്ചിരുന്നു. ഒരു രാഷ്‌ട്രീയ നേതാവിനും റോഡ് ഷോ നടത്താൻ അനുമതി നൽകാറില്ലെന്നും പൊലീസ് പറഞ്ഞു. ഈ കാരണങ്ങള്‍ നിരത്തിയാണ് പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നത്.

Also Read :'ശരണം വിളിച്ച് മോദി', കേരളത്തില്‍ താമര രണ്ടക്കം കടക്കുമെന്ന ആത്മവിശ്വാസവുമായി പ്രധാനമന്ത്രി പത്തനംതിട്ടയില്‍

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ