ന്യൂഡല്‍ഹി:ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കരുത്തുറ്റതാക്കാന്‍ സഹായിക്കുന്ന പുതിയ ബില്‍ ലോക്‌സഭയിൽ പാസാക്കി. ശബ്‌ദവോട്ടോടെയാണ് ദുരന്ത നിവാരണ ഭേദഗതി ബില്‍ 2024 ന് ലോക്‌സഭ അംഗീകാരം നല്‍കിയത്. ദുരന്തങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പുത്തന്‍ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷ.
2005 ലെ ദുരന്ത നിവാരണ നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ഏറെ വെല്ലുവിളികൾ നേരിടുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിര്‍ദ്ദിഷ്‌ട ഭേദഗതികള്‍ ഇപ്പോഴുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത് ശക്തമായ നിയമമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് സഭയില്‍ പറഞ്ഞു. ദുരന്തമുണ്ടാകുമ്പോള്‍ അത് രാജ്യത്തെ മൊത്തത്തിലാണ് ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ദുരന്തം നേരിടാന്‍ രാജ്യം തയാറെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബില്ലിൽ പ്രതിപക്ഷം മുന്നോട്ട് വച്ച നിരവധി ഭേദഗതികള്‍ സഭ തള്ളി. പ്രതിപക്ഷാംഗങ്ങളില്‍ ഭൂരിപക്ഷവും ഭേദഗതി ബില്ലിനെ എതിര്‍ത്തു. വയനാടിനെ കുറിച്ച് യാതൊരു ചര്‍ച്ചയും ഭേദഗതി ബില്ലിന്‍റെ ചര്‍ച്ചാവേളയില്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.
Also Read:ന്യായാധിപന്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി; വിധിന്യായങ്ങളെക്കുറിച്ച് പരാമര്‍ശമരുതെന്നും ഉത്തരവ്