ന്യൂഡൽഹി :രാജ്യം കാത്തിരുന്നലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് കമ്മിഷന്‍. പൊതു തെരഞ്ഞെടുപ്പില്‍ ആദ്യമായി 85 വയസ് കഴിഞ്ഞവർക്ക് വീട്ടില്‍ വോട്ട് എന്നതാണ് സുപ്രധാന പ്രഖ്യാപനം. ഏപ്രില്‍ ഒന്നിന് 18 വയസ് കഴിയുന്നവർക്കും വോട്ട് ചെയ്യാം. ബൂത്തുകളില്‍ ശൗചാലയം ഒരുക്കും. ഗർഭിണികൾക്ക് പ്രത്യേക പരിഗണന. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്‌കാസ്റ്റിങ്.
രാജ്യം പോളിങ് ബൂത്തിലേക്ക് ; 85 വയസ് കഴിഞ്ഞവർക്ക് വീട്ടില്‍ വോട്ട്, ആകെ വോട്ടര്‍മാര്‍ 96.8 കോടി - Lok Sabha Elections
തുടർച്ചയായ പത്ത് വർഷത്തെ മോദി സർക്കാർ ഭരണത്തിന് ശേഷം വരുന്ന തെരഞ്ഞെടുപ്പാണിത്
loksabha-election-2024-schedule-announce-election-commission-of-india
Published : Mar 16, 2024, 3:30 PM IST
|Updated : Mar 16, 2024, 5:42 PM IST
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പിന് രാജ്യം സജ്ജമാണെന്ന് പ്രഖ്യാപിച്ചത്. 543 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
ആകെ വോട്ടര്‍മാര്‍ : 96.8 കോടി
- സ്ത്രീകള്‍ : 47.1 കോടി
- പുരുഷന്‍മാര്‍ : 49.7 കോടി
- കന്നി വോട്ടര്‍മാര്‍ : 1.82 കോടി
- 100 വയസിനുമേല്‍ പ്രായമുള്ള വോട്ടര്‍മാര്‍ : 2.18 കോടി
- പോളിങ്ങ് ബൂത്തുകള്‍ : 10.5 ലക്ഷം
- യുവ വോട്ടർമാർ : 1.82 കോടി
Last Updated : Mar 16, 2024, 5:42 PM IST