ചെന്നൈ (തമിഴ്‌നാട്) :2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുമായി (ബിജെപി) സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതായി പട്ടാളി മക്കൾ കക്ഷി (പിഎംകെ) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തിൽ ഇരു പാർട്ടികളും ധാരണയിലെത്തുമെന്നാണ് സൂചന. സീറ്റ് വിഭജന കരാറിനായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയും പിഎംകെ അധ്യക്ഷനും ചൊവ്വാഴ്‌ച (19-03-2024) രാവിലെ പിഎംകെ സ്ഥാപകൻ രാംദോസിന്‍റെ വീട്ടിൽ കൂടിക്കാഴ്‌ച നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേലത്ത് നടക്കുന്ന പൊതുയോഗത്തിൽ പിഎംകെ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചതായി പിഎംകെ തിങ്കളാഴ്‌ചയാണ് (18-03-2024) പ്രഖ്യാപിച്ചത്. അതേസമയം, സ്ഥാനാർഥികളുടെ പേരുകൾ പിഎംകെ സ്ഥാപകൻ രാംദോസ് ബുധനാഴ്‌ച (20-03-2024) പ്രഖ്യാപിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചു.