ന്യൂഡൽഹി:രാഹുൽ ഗാന്ധി ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും സത്യത്തിനായുള്ള പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നും സഹോദരി പ്രിയങ്ക ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം .
"അവർ നിങ്ങളോട് എന്ത് പറഞ്ഞാലും ചെയ്‌താലും, നിങ്ങൾ ഒരിക്കലും പിന്നോട്ട് പോയില്ല, നിങ്ങളെ സംശയിച്ചപ്പോഴും നിങ്ങളുടെ ദൃഢമായ വിശ്വാസത്തെ ഇല്ലാതാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അവർ പ്രചരിപ്പിക്കുന്ന നുണ പ്രചരണങ്ങൾക്കിടയിലും നിങ്ങൾ സത്യത്തിനായുള്ള പോരാട്ടം നിർത്തിയില്ല, ദേഷ്യത്തിനും വെറുപ്പിനും ഒരിക്കലും നിങ്ങളെ പരാജയപ്പെടുത്താനായില്ല." എന്നും പ്രിയങ്ക തൻ്റെ എക്‌സില്‍ കുറിച്ചു.