ഇംഫാൽ (മണിപ്പൂർ):ഔട്ടര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ആറ് പോളിങ് സ്റ്റേഷനുകളില്‍ റീ പോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ച ശേഷമാണ് നടപടി. ഈ സാഹചര്യത്തില്‍ റീ പോളിങ് ഏപ്രില്‍ 30ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം.
1951 ലെ ജനപ്രാതിനിധ്യ നിയമം 58(2), 58A(2) വകുപ്പുകൾ പ്രകാരം 2024 ഏപ്രിൽ 26ന് ലിസ്‌റ്റ് ചെയ്‌ത ആറ് പോളിങ് സ്‌റ്റേഷനുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്. രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം നാലിന് അവസാനിക്കുന്ന രീതിയിലാണ് റീ പോളിങ്ങിന്‍റെ സമയക്രമീകരണം.