ബെംഗളൂരു :കര്‍ണാടകയില്‍ വോട്ട് രേഖപ്പെടുത്തി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍. മകള്‍ ഐശ്വര്യ ഡികെഎസ് ഹെഗ്‌ഡെയ്‌ക്കൊപ്പമാണ് ഡികെ ശിവകുമാര്‍ വോട്ട് ചെയ്യാനെത്തിയത്. ഒരു ദശാബ്‌ദമായി കേന്ദ്രത്തിൽ ബിജെപി അധികാരത്തിലിരിക്കുകയാണെന്നും മാറ്റത്തിനായി കോൺഗ്രസിന് അവസരം നൽകണമെന്നും ഡികെ ശിവകുമാർ കന്നി വോട്ടർമാരോട് അഭ്യർത്ഥിച്ചു.
'കന്നി വോട്ടര്‍മാരൊക്കെയും വിദ്യാസമ്പന്നരാണ്. ഞങ്ങള്‍ ഉറപ്പു നല്‍കിയ ക്ഷേമപദ്ധതികളെക്കുറിച്ച് അവര്‍ക്ക് അറിയാം. തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. സ്‌കില്‍ ഡെവലപ്‌മെന്‍റ് പ്രോഗ്രാമുകള്‍ക്ക് സ്റ്റൈഫന്‍റുകളും കോണ്‍ഗ്രസ് നല്‍കും.'- ഡികെ ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഹിന്ദു, മുസ്ലിം വികസനം എന്നൊന്ന് ഇല്ലെന്നും രാജ്യത്തിന്‍റെ വികസനവും പുരോഗതിയും മാത്രമേ ഉള്ളൂ എന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുമെന്ന് ഭരണഘടനയെ തൊട്ട് പ്രതിജ്ഞ എടുത്ത ആളാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന് മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് വെളിയിലാക്കാനാകില്ല. മുസ്ലീങ്ങള്‍ രാജ്യത്തിന്‍റെ ഭാഗമാണ്. പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമായാണെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.