ഹൈദരാബാദ് : ബാലനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റില്‍. ഹുസൈനി അലാം പൊലീസ് ആണ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്‌തത് (kidnapping of a male child). പെത്‌ലബെര്‍ജ് സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ഇവരില്‍ നിന്ന് പിടിച്ചെടുത്ത് അമ്മയ്ക്ക് കൈമാറി(Petlaburju Government Hospital).
കേസുമായി ബന്ധപ്പെട്ട് മറ്റൊരു പുരുഷനും ഭാര്യയും ഒളിവിലാണ്. നാരായണപേട്ട് ജില്ലയിലെ നര്‍വ മണ്ഡലത്തിലുള്ള ഏര്‍ലദിന്നെ ഗ്രാമത്തില്‍ നിന്നുള്ള മല്ലേഷിന്‍റെയും ഭാര്യ കുര്‍വഗീതയുടെയും മകനെയാണ് തട്ടിക്കൊണ്ടുപോയത്. പ്രസവത്തിനായി ജാജിഖന്ന ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം. ഒന്‍പതുമാസം ഗര്‍ഭിണിയായ ഗീതയുടെ ആറ് വയസുള്ള കെ ശിവകുമാര്‍ എന്ന മൂത്ത കുട്ടിയെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പുറത്തുനിര്‍ത്തി ഗീത ആശുപത്രിക്കുള്ളിലേക്ക് പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :നല്‍ഗൊണ്ട ജില്ലയിലെ ഹാലിയ ഗ്രാമത്തിലുള്ള ഒരുസു വെങ്കണ്ണ(30)കവിത(26) ദമ്പതിമാര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. ഇവര്‍ പെദ്ദമ്പര്‍പേട്ടില്‍ തൊഴിലാളികളാണ്. ഒപ്പം ജോലി ചെയ്തിരുന്ന സൂര്യപേട്ട് ജില്ലയിലെ മുനഗല്‍ മണ്ഡലിലെ ബാരക്കാടുഗ്‌ഡം സ്വദേശിയായ ദര്‍ശനം നാഗരാജിനോട്(25) തങ്ങള്‍ക്ക് ആണ്‍ മക്കളില്ലാത്തതിന്‍റെ ദുഃഖം പങ്കുവച്ചിരുന്നു. ഇക്കാര്യം പരിഹരിക്കാമെന്നും ഒരാണ്‍കുഞ്ഞിനെ എത്തിക്കുന്ന കാര്യം ഏറ്റെന്നും ഇവര്‍ക്ക് അയാള്‍ ഉറപ്പുകൊടുത്തു.