കേരളം

kerala

ETV Bharat / bharat

മാഡം മിന്‍സിന് താലി ചാര്‍ത്തി കല ജഥേഡി; ഗ്യാങ്സ്റ്ററിന്‍റെ വിവാഹം കനത്ത പൊലീസ് സുരക്ഷയില്‍, നാളെ ഗൃഹപ്രവേശനം

ഗ്യാങ്‌സ്റ്ററായ സന്ദീപ് ലേഡി ഡോണായ അനുരാധ ചൗധരിയെ വിവാഹം ചെയ്‌തു. ഇന്ന് രാവിലെയായിരുന്നു വിവാഹം. ഡല്‍ഹിയിലെ ബാങ്ക്വറ്റ് ഹാളില്‍ വൈകിട്ട് 4 മണിവരെയാണ് ചടങ്ങുകള്‍. നാളെ സോനിപത്തിലെ ഇരുവരുടെയും പുതിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങ് നടക്കും.

By ETV Bharat Kerala Team

Published : Mar 12, 2024, 4:01 PM IST

Gangster Kala Jathedi Marriage  Anuradha Choudhary Wedding  മാഡം മിന്‍സ് കല ജഥേഡി വിവാഹം  Gangster Sandeep Wedding Delhi
Gangster Kala Jathedi And Anuradha Choudhary Wedding Today In Delhi

ന്യൂഡല്‍ഹി: ഗുണ്ടാത്തലവനായ കല ജഥേഡി എന്ന സന്ദീപും ലോഡി ഡോണായ അനുരാധ ചൗധരിയും വിവാഹിതരായി. കനത്ത പൊലീസ് സുരക്ഷയിലാണ് വിവാഹം നടന്നത്. ഡല്‍ഹിയിലെ ദ്വാരകയിലെ ബാങ്ക്വാറ്റ് ഹാളില്‍ വച്ചായിരുന്നു വിവാഹം.

ഹരിയാനയിലെ സോനിപത് സ്വദേശിയായ അനുരാധ ചൗധരി ഇന്ന് (മാര്‍ച്ച് 12) രാവിലെയായോടെയാണ് ബാങ്ക്വാറ്റ് ഹാളില്‍ എത്തിയത്. ബാങ്ക്വറ്റ് ഹാളിലെ സന്തോഷ്‌ ഗാര്‍ഡനിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.

വിവിധ കേസുകളില്‍ തടവിലായിരുന്ന കല ജഥേഡിയ്‌ക്ക് വിവാഹത്തിനായി കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന കല ജഥേഡിയുടെ തലയ്‌ക്ക് നേരത്തെ 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ജഥേഡിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വധുവായ അനുരാധ ചൗധരിയും നിവധി കേസുകളില്‍ കുറ്റവാളിയായിരുന്നു. 2019ലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ ഇരുവരെയും 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. പൊലീസ് ഇരുവരെയും ജയിലിലടച്ചു. തുടര്‍ന്ന് അനുരാധ ചൗധരി ജാമ്യപേക്ഷ സമര്‍പ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ കല ജഥേഡി സമര്‍പ്പിച്ച ജാമ്യ അപേക്ഷ കോടതി തള്ളുകയുമായിരുന്നു.

മാസങ്ങളോളം ജയിലില്‍ തടവില്‍ കഴിഞ്ഞതിന് പിന്നാലെയാണ് വിവാഹത്തിന് പരോള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെയാണ് കല ജഥേഡിയ്‌ക്ക് കോടതി പരോള്‍ അനുവദിച്ചത്. മാര്‍ച്ച് 4നാണ് കല ജഥേഡിക്ക് കോടതി പരോള്‍ അനുവദിച്ചത്.

ജഥേഡിയുടെ അഭിഭാഷകന്‍ രോഹിത് ദലാലിന്‍റെ വാദങ്ങള്‍ കേട്ട ശേഷമാണ് പരോളിന് കോടതി അനുമതി നല്‍കിയത്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം കുറ്റവാളികള്‍ക്ക് വിവാഹത്തിന് പരോള്‍ അനുവദിക്കാന്‍ കോടതിക്ക് കഴിയുമെന്ന് ദലാല്‍ കോടതിയില്‍ പറഞ്ഞിരുന്നു.

മാത്രമല്ല പ്രായപൂര്‍ത്തിയായ ഇരുവര്‍ക്കും വിവാഹത്തിന് പരോള്‍ അനുവദിക്കാതിരുന്നാല്‍ അത് ഭരണഘടന ലംഘനമാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പരോള്‍ ലഭിച്ചത്.

ഗൃഹപ്രവേശന ചടങ്ങ് നാളെ: ഇന്ന് (മാര്‍ച്ച് 12) വിവാഹിതരാകുന്ന കല ജഥേഡിയുടെയും അനുരാധ ചൗധരിയുടെയും ഗൃഹപ്രവേശന ചടങ്ങ് നാളെയാണ് (മാര്‍ച്ച് 13) നടക്കുക. ഹരിയാനയിലെ സോനിപത്തിലാണ് ഇരുവര്‍ക്കും വീടൊരുക്കിയിട്ടുള്ളത്. നാളെ രാവിലെ 11 മണിക്കാണ് ഗൃഹപ്രവേശന ചടങ്ങ് നടക്കുക.

ABOUT THE AUTHOR

...view details