ഹൈദരാബാദ്:പ്രായം വെറും നമ്പറല്ലേ..?, അതേ പ്രായത്തെ വെറും നമ്പറാക്കി മാറ്റയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശിയായ ഗോളി ശ്യാമള. തന്‍റെ 52-ാം വയസിലാണ് ശ്യാമള അധികം പേര്‍ ചെയ്യാത്ത ഒരു സാഹസത്തിന് ഇറങ്ങിയത്. വിശാഖപട്ടണത്ത് നിന്നും ബംഗാൾ ഉൾക്കടലിലൂടെ തന്‍റെ ജന്മസ്ഥലത്തേക്ക് നീന്തി എത്തിയിരിക്കുകയാണ് ഇവര്‍. പിന്നിട്ടത് 150 കിലോമീറ്റര്‍!.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എട്ട് ദിവസങ്ങളെടുത്താണ് ശ്യാമള തന്‍റെ യാത്ര പൂര്‍ത്തിയാക്കിയത്. ഡിസംബർ 28-ന് വിശാഖപട്ടണത്തെ ആർകെ ബീച്ചിൽ നിന്നായിരുന്നു 52-കാരി തന്‍റെ യാത്ര ആരംഭിച്ചത്. ജനുവരി 4-ന് കാക്കിനടയിലെ സൂര്യാവോപേട്ട് ബീച്ചിലെത്തി. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് താന്‍ ഇതുവഴി ലക്ഷ്യം വച്ചതെന്ന് സൂര്യാവോപേട്ട് ബിച്ചില്‍ നിന്നും ശ്യാമള ഇടിവി ഭാരതിനോട് പറഞ്ഞു.
"ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിങ്ങും മറ്റ് ജല കായിക വിനോദങ്ങളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം. എന്‍റെ പ്രവര്‍ത്തി പുതുതലമുറയില്‍ അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടികൂടിയാണ്. എന്ത് വെല്ലുവിളികള്‍ നേരിടാനും അവര്‍ സജ്ജരാവണം"- ശ്യാമള പറഞ്ഞു.
ഭയത്തിൽ നിന്ന് അഭിനിവേശത്തിലേക്കുള്ള യാത്ര
ഭർത്താവിനൊപ്പം കാക്കിനടയില്‍ നിന്നും ഹൈദരാബാദിലേക്ക് താമസം മാറിയ ശേഷം ആനിമേഷന്‍ കോഴ്‌സ് പഠിച്ച ശ്യാമള ഒരു സ്റ്റുഡിയോ ആരംഭിച്ചിരുന്നു. എന്നാല്‍ കടുത്ത മത്സരവും സാമ്പത്തിക നഷ്‌ടവും കാരണം സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു. ഈ പ്രയാസങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലിന് വേണ്ടിയാണ് അവര്‍ ഒരു സ്വിമ്മിങ് ക്യാമ്പില്‍ ചേരുന്നത്.
ഇതു ശ്യാമളയുടെ ജീവിതത്തെ മാറ്റിമറിച്ച തീരുമാനമാവുകയും ചെയ്‌തു. വെള്ളത്തിലിറങ്ങുന്നതിന് ശ്യാമളയ്‌ക്ക് തുടക്കത്തില്‍ ഭയമായിരുന്നു. എന്നാല്‍ ക്രമേണ നീന്തല്‍ അവരില്‍ അഭിനിവേശമായി.
2019-ൽ ഇംഗ്ലീഷ് ചാനൽ വിജയകരമായി കടന്ന ഒരു നീന്തൽക്കാരി അവര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കി. പരിശീലകനായ ജോൺ സിദ്ദിഖിന്‍റെ സഹായവും മാർഗനിർദേശവും കൂടുതല്‍ കരുത്താവുകയും ചെയ്‌തു. പരിശീലകന്‍റെ നിര്‍ദേശപ്രകാരം ശ്യാമള മാസ്‌റ്റേഴ്‌സ് സ്വിമ്മിങ്ങിന് ഇറങ്ങി. ഫിറ്റ്‌നസ് ടെസ്റ്റുകളിൽ വിജയിച്ചതിന് ശേഷം തന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ 52-കാരിക്ക് കഴിഞ്ഞു. അതിനുശേഷം ശ്യാമളയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ഓപ്പണ്‍ വാട്ടറില്‍ ശ്യാമളയുടെ നേട്ടങ്ങള്‍
2021 മാർച്ചിൽ, രാമസേതുവിന് കുറുകെ 30 കിലോമീറ്റർ 30 മണിക്കൂർ 40 മിനിറ്റ് കൊണ്ട് അവർ പൂർത്തിയാക്കിയിരുന്നു. ആ വർഷം അവസാനം, യുഎസിലെ കാറ്റലീന ദ്വീപിലെ മഞ്ഞുമൂടിയ വെള്ളത്തിലായിരുന്നു ശ്യാമളയുടെ സാഹസികത. 12 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയിൽ 19 മണിക്കൂറില്‍ ലോസ് ഏഞ്ചൽസിലേക്കാണ് അവര്‍ നീന്തി എത്തിയത്.
ALSO READ: അവിവാഹിതരായ കപ്പിള്‍സിന് ഇനി മുറിയില്ല!; പോളിസിയില്‍ മാറ്റം വരുത്തി ഒയോ - UNMARRIED COUPLES OYO