ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ വേണ്ടി നാളെ പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റിസർച്ച് ഹോസ്പിറ്റലിൽ (JIPMER) സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അവധി പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കാേടതിയിൽ നൽകിയ ഹർജിയിൽ വിധി (JIPMER time Changed for Ayodhya Ram Temple Occasion ). ഉച്ചയ്‌ക്ക് 2.30 വരെയാണ് ആശുപത്രി അടച്ചിടും എന്നായിരുന്നു അറിയിപ്പ്. അത്യാഹിത വിഭാഗങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പെതുജനങ്ങൾ ആശുപത്രിയുടെ ഈ നിലപാടിനെതിരെയും കേന്ദ്രസർക്കാറിനെതിരെയും ഹർജി നൽകുകയായിരുന്നു.
രോഗികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളുമുണ്ടാകരുതെന്നാണ് ഹൈക്കോടതി അറിയിച്ചത്. രാവിലെ 11 മണിക്ക് ശസ്‌ത്രക്രിയക്ക് നിർദേശിച്ച രോഗിക്ക് ഉച്ചയ്‌ക്ക് ശേഷം വന്ന് ശസ്‌ത്രക്രിയ നടത്തുമോ എന്നാ ഹർജിക്കാരുടെ ചോദ്യത്തിന് നാളെ ഒരു രോഗിക്കും ശസ്‌ത്രക്രിയക്ക് നിർദേശിച്ചിട്ടില്ല എന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡ്വ. എ ആർ എൽ സുന്ദരേശൻ മറുപടി നൽകി.
ശസ്‌ത്രക്രിയക്ക് നിർദേശിച്ചുകഴിഞ്ഞാൽ കൃത്യസമയത്ത് ചികിത്സ നൽകും. സ്‌കാനിംഗ്, ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൃത്യമായി തുറന്നുപ്രവർത്തിക്കും. അപകടത്തിൽപ്പെട്ട് ആരെങ്കിലും ചികിത്സ തേടി എത്തിയാൽ ചികിത്സ നൽകാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു.