ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസകരം. ഹരിയാനയിലും ജമ്മുകശ്‌മീരിലും കോണ്‍ഗ്രസിന് അനുകൂലമായി വിവിധ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എഎപി ഹരിയാനയില്‍ ഒരു സീറ്റും നേടില്ലെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഹരിയാനയില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് തൂത്ത് വാരുമെന്ന് ചില ഏജന്‍സികള്‍ പറയുന്നു. ജമ്മുകശ്‌മീരില്‍ കോണ്‍ഗ്രസ് -നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യ സര്‍ക്കാരിനുള്ള സാധ്യതകളാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്.
ജമ്മു കശ്‌മീര്‍
ഇലക്‌ടറള്‍ എഡ്‌ജ് എന്ന ഏജന്‍സി ജമ്മുകശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-33 ബിജെപി 27, കോണ്‍ഗ്രസ് 12, പിഡിപി -8 എന്നിങ്ങനെയാണ് ഫലസൂചന നല്‍കുന്നത്.
ഇന്ത്യ ടുഡേ- സീവോട്ടര്‍: ബിജെപി 27 മുതല്‍ 31 വരെ. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സിന് പിഡിപി -11
പീപ്പിള്‍ പള്‍സ്: ബിജെപി 27, കോണ്‍ഗ്രസ് 50, പിഡിപി 11
ദൈനിക് ഭാസ്‌കര്‍: ബിജെപി 20-25, കോണ്‍ഗ്രസ് 35-40, പിഡിപി 4-7
റിപ്പബ്ലിക് ടിവി: ബിജെപി 28-30, കോണ്‍ഗ്രസ് 3-6, നാഷണല്‍ കോണ്‍ഫറന്‍സ് 28-30,പിഡിപി 5-7