ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കോൺഗ്രസിന്‍റെ നിലപാട് തള്ളി ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. തെരഞ്ഞെടുപ്പ് വിജയിക്കുമ്പോൾ അംഗീകരിക്കുകയും തോല്‍ക്കുമ്പോള്‍ കുറ്റപ്പെടുത്തുകയും ചെയ്യാനാകുന്ന ഒന്നല്ല ഇവിഎം എന്ന് ഒമര്‍ അബ്‌ദുള്ള പറഞ്ഞു. വോട്ടിങ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും ഒമര്‍ അബ്‌ദുള്ള പറഞ്ഞു.
'ഒരേ ഇവിഎമ്മുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നൂറിലധികം പാർലമെന്‍റ് അംഗങ്ങളെ ലഭിക്കുകയും അത് നിങ്ങളുടെ പാർട്ടിയുടെ വിജയമായി ആഘോഷിക്കുകയും ചെയ്‌തിട്ട് കുറച്ച് മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് അതിനെതിരെ പറയാന്‍ കഴിയില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പോകുന്നില്ല, അതുകൊണ്ട് ഞങ്ങള്‍ക്ക് ഈ ഇവിഎം ഇഷ്‌മല്ല എന്ന് കോണ്‍ഗ്രസിന് പറയാന്‍ കഴിയില്ല.'- ഒമര്‍ അബ്‌ദുള്ള പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഇവിഎമ്മുകളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ ആ പ്രശ്‌നം ഉന്നയിക്കുന്നതില്‍ സ്ഥിരത പുലർത്തണമെന്നും ഒമര്‍ വിമര്‍ശിച്ചു.
ബിജെപി വക്താവിനെപ്പോലെയാണല്ലോ സംസാരിക്കുന്നത് എന്ന ചോദ്യത്തിന്, പക്ഷപാതപരമായ വിശ്വസ്‌തതയോടെയല്ല, തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നത് എന്നായിരുന്നു ഒമര്‍ അബ്‌ദുള്ളയുടെ മറുപടി. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള പിന്തുണ തന്‍റെ സ്വതന്ത്ര ചിന്തയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കുന്നത് ഒരു മികച്ച ആശയമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമുക്ക് ഒരു പുതിയ പാർലമെന്‍റ് കെട്ടിടം ആവശ്യമാണ്. പഴയ കെട്ടിടം കാലഹരണപ്പെട്ടതായിരുന്നു.' ഒമര്‍ അബ്‌ദുള്ള പറഞ്ഞു.
ജമ്മു കശ്‌മീരിൽ സെപ്‌തംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ നാഷണൽ കോൺഫറൻസ് പാർട്ടിയുടെ അതൃപ്‌തി വർധിപ്പിക്കുന്നതാണ് അബ്‌ദുള്ളയുടെ പരാമർശം. പ്രചാരണ വേളയിൽ കോൺഗ്രസ് തങ്ങളുടെ കർത്തവ്യം ചെയ്‌തില്ലെന്നും ഭാരിച്ച എല്ലാ കാര്യങ്ങളും തങ്ങൾക്ക് വിട്ടുകൊടുത്തതായും എൻസി ഭാരവാഹികൾ സ്വകാര്യമായി പറഞ്ഞു. എന്നിട്ടും 90 അംഗ നിയമസഭയിൽ എൻസി 42 സീറ്റും കോൺഗ്രസിന് ആറ് സീറ്റും ലഭിച്ചു.
Also Read:'രാഹുല്‍ ഗാന്ധി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല, പ്രസംഗം എഴുതിക്കൊടുത്തത് ഒരു കമ്മ്യൂണിസ്‌റ്റ്', വിമര്‍ശനവുമായി കേന്ദ്രമന്ത്രി