കേരളം

kerala

ETV Bharat / bharat

റഷ്യന്‍ സൈന്യത്തില്‍ ജോലി വാഗ്‌ദാനം, പിന്നാലെ തട്ടിപ്പും; യുക്രൈന്‍ അതിര്‍ത്തിയില്‍ കുടുങ്ങി ഇന്ത്യന്‍ യുവാക്കള്‍ - അതിർത്തിയിൽ കുടുങ്ങി യുവാക്കൾ

യുക്രൈൻ അതിർത്തിക്കടുത്ത് കുടുങ്ങിക്കിടക്കുന്ന ഹൈദരാബാദുകാരനായ മുഹമ്മദ് സൂഫിയാന്‍റെ കുടുംബമാണ് കേന്ദ്രസർക്കാരിന്‍റെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സഹായം തേടിയത്

Ukraine Russia  റഷ്യയിൽ ജോലി വാഗ്‌ദാനം  റഷ്യയിൽ സൈനികസഹായിയായി ജോലി  അതിർത്തിയിൽ കുടുങ്ങി യുവാക്കൾ  youths allegedly duped
youths allegedly duped

By ETV Bharat Kerala Team

Published : Feb 22, 2024, 12:29 PM IST

ഹൈദരാബാദ് : ഏജന്‍റുമാർ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കബളിപ്പിച്ച ശേഷം യുക്രൈൻ അതിർത്തിക്കടുത്ത് കുടുങ്ങി 12 യുവാക്കൾ. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന്‍റെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സഹായം തേടിയിരിക്കുകയാണ് അതിർത്തിയിൽ കുടുങ്ങി കിടക്കുന്ന ഹൈദരാബാദുകാരനായ മുഹമ്മദ് സൂഫിയാന്‍റെ കുടുംബം. യുക്രൈനിനെതിരായ പോരാട്ടത്തിൽ റഷ്യയിൽ സൈനിക സഹായിയായി ജോലി നൽകാമെന്നായിരുന്നു ഏജൻ്റുമാർ യുവാക്കളെ പറഞ്ഞ് കബളിപ്പിച്ചത്.

റഷ്യയിൽ കുടുങ്ങിയ യുവാക്കളെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്നും ഏജൻ്റുമാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സൂഫിയാൻ്റെ കുടുംബം കേന്ദ്ര സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (AIMIM) എംപി അസദുദ്ദീൻ ഒവൈസിയും വിഷയം ചൂണ്ടിക്കാട്ടുകയും റഷ്യൻ സർക്കാരുമായി സംസാരിച്ച് യുവാക്കളെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ റഷ്യൻ സർക്കാരുമായി ചർച്ച നടത്തി റഷ്യ-യുക്രൈൻ യുദ്ധത്തിൽ കുടുങ്ങിയ 12 യുവാക്കളെ തിരികെ കൊണ്ടുവരണമെന്ന് എഐഎംഐഎം എക്‌സിൽ പോസ്‌റ്റ്‌ ചെയ്‌തു.

ഏജമന്‍റുമാരുടെ തട്ടിപ്പ് ഇങ്ങനെ: ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓഫിസുകളുള്ള ബാബ ബ്ലോക്ക് കമ്പനിയാണ് സൂഫിയാനെ കൊണ്ടുപോയത്. ആദ്യ ബാച്ച് 2023 നവംബർ 12-ന് പുറപ്പെട്ടു. ആകെ 21 യുവാക്കളെയായിരുന്നു അയച്ചത്. അവരിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം ഏജന്‍റുമാർ കൈപ്പറ്റി. നവംബർ 13 ന് റഷ്യയിൽ വച്ച് അവർ ഒരു കരാറിൽ ഒപ്പുവയ്‌ക്കാൻ ആവശ്യപ്പെട്ടു.

റഷ്യയിൽ സൈനിക സഹായിയായി ജോലി ലഭിക്കുമെന്നാണ് ഏജൻ്റുമാർ യുവാക്കളോട് പറഞ്ഞത്. ശേഷം അവരെ സൈന്യത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്‌തു. രണ്ട് ദിവസത്തിന് ശേഷം സൈനിക പരിശീലനത്തിനായി അവരെ കൊണ്ടുപോവുകയും യുദ്ധം ചെയ്യാനായി യുക്രൈനിയൻ അതിർത്തിക്കടുത്ത് വിന്യസിക്കുകയും ചെയ്‌തു. എന്നാൽ ഏജന്‍റുമാർ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് യുവാക്കൾക്ക് മനസിലാവുകയും ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു.

അതേസമയം, ഇതെല്ലാം പരിശീലനത്തിൻ്റെ ഭാഗമാണെന്നും അവരെ തിരികെ മോസ്കോയിലേക്ക് തന്നെ കൊണ്ടുവരുമെന്നും ഏജൻ്റുമാർ പറഞ്ഞ്‌ തെറ്റിധരിപ്പിച്ചു. യുക്രൈന്‍ അതിർത്തിയിൽ കുടുങ്ങി ദുരിതത്തിലായ യുവാക്കൾ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് ഏജൻ്റുമാരോട് പറഞ്ഞിരുന്നു. ഒമ്പത് ഇന്ത്യൻ യുവാക്കൾ യുക്രൈനിയൻ അതിർത്തിക്കുള്ളിലാണെന്നും ജനുവരി 1 മുതൽ സഹോദരനെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സൂഫിയാന്‍റെ സഹോദരൻ ഇമ്രാൻ എഎൻഐയോട് പറഞ്ഞു. തൻ്റെ സഹോദരനും മറ്റ് രണ്ട് യുവാക്കൾക്കും വെടിയേറ്റിട്ട് നടക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തങ്ങൾ എംബസിയിൽ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിലേറെയായി പ്രതികരണമൊന്നും ഉണ്ടായില്ല. വിദേശകാര്യ മന്ത്രാലയത്തിനും ഒന്നിലധികം കത്തുകൾ അയച്ചിട്ടുണ്ടെന്നും പക്ഷേ ഒരു പ്രതികരണവും ലഭിച്ചില്ലെന്നും സഹോദരൻ പറഞ്ഞു.

'മദദ്' പോർട്ടലിൽ നിന്ന് തങ്ങൾക്ക് ഒരു പ്രതികരണം ലഭിച്ചെന്നും രേഖകൾ റഷ്യൻ അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇമ്രാൻ വ്യക്തമാക്കി. ഇപ്പോൾ സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും മാത്രമേ അവരെ സഹായിക്കാൻ കഴിയൂ. അവിടെ കുടുങ്ങിക്കിടക്കുന്ന യുവാക്കളെ ഒഴിപ്പിക്കാനും ഈ ഏജൻ്റുമാർക്കെതിരെ കർശന നടപടിയെടുക്കാനും തങ്ങൾ സർക്കാരിനോട് അഭ്യർഥിക്കാൻ ആഗ്രഹിക്കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details