ന്യൂഡല്‍ഹി:യാത്രാ ട്രെയിനുകള്‍ ഇന്ന് മുതല്‍ പഴയ നമ്പര്‍ സംവിധാനത്തില്‍ ഓടിത്തുടങ്ങി. കൊവിഡ് കാലം മുതലാണ് ട്രെയിനുകളുടെ നമ്പര്‍ സംവിധാനം ഇല്ലാതായത്. റെയില്‍വേ ബോര്‍ഡാണ് പഴയ നമ്പര്‍ സംവിധാനത്തിലേക്ക് തിരികെ പോകാനുള്ള തീരുമാനം കൈക്കൊണ്ടത്.
ട്രെയിനുകള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളുടെ വിവരങ്ങളും അറുപത് ട്രെയിനുകളുടെ സമയവിവരങ്ങളും ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലും സാമൂഹ്യമാധ്യമങ്ങളിലൂടെയും ലഭ്യമാക്കിയിട്ടുണ്ടെന്നും ട്രെയിനുകളുടെ നമ്പര്‍ പുനഃസ്ഥാപിച്ച വിവരം പങ്കുവച്ച് കൊണ്ട് റെയില്‍വേയുടെ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയിവേയുടെ മുഖ്യ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കപിഞ്ജാല്‍ കിഷോര്‍ ശര്‍മ്മ പറഞ്ഞു. യാത്രക്കാര്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിന് പുറമെ പുതിയ ടൈംടേബിളും രാജ്യം മുഴുവനും റെയില്‍ ശൃംഖലയ്ക്കായി പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് മുതലാണ് പുതിയ ടൈംടേബിള്‍ നിലവില്‍ വന്നിട്ടുള്ളത്. പുതിയ സബര്‍ബന്‍ ട്രെയിനുകളുടെ അടക്കമുള്ള പുതുക്കിയ ടൈംടേബിളുകളാണ് നിലവില്‍ വന്നിട്ടുള്ളത്. വന്ദേഭാരത്, അമൃത്‌ഭാരത്, മറ്റ് എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയുടെ സമയക്രമവും ലഭ്യമാക്കിയിട്ടുണ്ട്.
നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തില്‍ പുതുക്കിയ സമയക്രമം ലഭ്യമാണെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുെട ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എ ശ്രീധര്‍ പറഞ്ഞു. സ്റ്റേഷന്‍ മാനേജരെയോ അതാത് റെയില്‍വേസ്റ്റേഷനുകളിലെ എന്‍ക്വയറി കൗണ്ടറിലോ സമീപിച്ചാലും പുതിയ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.
യാത്രക്കാരുടെ സൗകര്യവും മെച്ചപ്പെട്ട കണക്‌ടിവിറ്റിയും ലക്ഷ്യമിട്ടാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്നും കപിഞ്ജാല്‍ കിഷോര്‍ ശര്‍മ്മ പറഞ്ഞു. നിരവധി ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സുപ്രധാന സ്ഥലങ്ങളിലേക്കുള്ള ട്രെയിന്‍ യാത്രകള്‍ക്കുള്ള സമയം ഇതോടെ കുറയും.
എസ്എംവിടി ബെംഗളുരു-ന്യൂ ടിന്‍സുകിയ എക്‌സ്‌പ്രസിന് 120 മിനിറ്റ് വേഗത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം കമാഖ്യ-ഗോമതി നഗര്‍ എക്‌സ്പ്രസിന്‍റെ വേഗത 75 മിനിറ്റാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദിബ്രുഗഡ്-ഹൗറ എക്‌സ്‌പ്രസ് 60 മിനിറ്റ് വേഗത വര്‍ദ്ധിപ്പിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗതയും കാര്യക്ഷമതയുമുള്ള സേവനങ്ങള്‍ യാത്രികര്‍ക്ക് നല്‍കുമെന്നാണ് ഈ പരിഷ്ക്കാരങ്ങള്‍ വ്യക്തമാക്കുന്നത്.
യാത്രക്കാരുടെ ആവശ്യമനുസരിച്ച് നിരവധി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ന്യൂ ജയ്‌പാല്‍ഗുഡി-ന്യൂഡല്‍ഹി എക്‌സ്പ്രസ് ട്രെയിന്‍ ന്യൂജയ്‌പാല്‍ഗുഡിയില്‍ നിന്ന് രാവിലെ 8.45നാകും പുറപ്പെടുക. സില്‍ച്ചാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് സിച്ചാറില്‍ നിന്ന് രാത്രി 7.30ന് പുറപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിന് പുറമെ നിരവധി ഡെമു ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. ആദ്യമായാണ് പുതിയ ടൈംടേബിള്‍ ജനുവരിയില്‍ നിലവില്‍ വരുന്നതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ സിപിആര്‍ഒ ശശികാന്ത് ത്രിപാഠി പറഞ്ഞു.
സാധാരണയായി പുതിയ ടൈംടേബിള്‍ ജൂലൈയിലാണ് നിലവില്‍ വരിക. എല്ലാക്കൊല്ലവും സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കാരണം പുതിയ പുതിയ ട്രെയിനുകള്‍ വരുന്നുണ്ട്. ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടി വരുന്നുണ്ട്. ട്രെയിന്‍റെ വേഗതയിലും മാറ്റം വരുത്തുന്നുമുണ്ട്. ഇതെല്ലാം യാത്രക്കാര്‍ക്ക് വേണ്ടിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Also Read:മഹാ കുംഭമേള സ്പെഷ്യൽ ട്രെയിൻ സര്‍വീസുകള്‍; തീയതിയും സമയവും അറിയാം