റാഞ്ചി:ജാർഖണ്ഡില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിന്‍ പാളം തെറ്റി. രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്ക്. ഹൗറ-സിഎസ്എംടി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (ജൂലൈ 30) പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം.
മുംബൈയിലേക്ക് വരുന്നതിനിടെ ജംഷഡ്‌പൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനിന്‍റെ 12 കോച്ചുകള്‍ ട്രാക്കിൽ നിന്നും തെന്നിമാറുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സെറൈകേല-ഖർസവാൻ ഡെപ്യൂട്ടി കമ്മിഷണർ രവിശങ്കർ ശുക്ലയും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. പരിക്കേറ്റ യാത്രക്കാരെ കൂടുതൽ ചികിത്സയ്ക്കായി ചകർധർപൂർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റെയിൽവേ ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
Also Read:ഉത്തർപ്രദേശില്‍ ട്രെയിൻ പാളം തെറ്റി; 4 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു - Train Derailed In Chandigarh