കേരളം

kerala

ETV Bharat / bharat

യുടിഎസ് ആപ്പിലൂടെ ടിക്കറ്റെടുക്കാൻ ഇനി ദൂരപരിധി പ്രശ്‌നമാകില്ല; ടിക്കറ്റ് ബുക്കിങ്ങിന് എന്തൊക്കെ ശ്രദ്ധിക്കാം - how to book ticket via UTS app - HOW TO BOOK TICKET VIA UTS APP

ട്രെയിൻ യാത്രക്കാർക്കായി യുടിഎസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ജിയോ ഫെൻസിങ് പരിധി എടുത്തുകളഞ്ഞു.

INDIAN RAILWAY  യുടിഎസ് ആപ്പ് ടിക്കറ്റ് ബുക്കിങ്  TRAIN E TICKETS THROUGH APP  UTS APP LATEST UPDATE
Representational Image (IANS)

By ETV Bharat Kerala Team

Published : Jun 17, 2024, 2:46 PM IST

യുടിഎസ്-ഓൺ-മൊബൈൽ ആപ്പ് (അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) വഴി ടിക്കറ്റിങ്ങിൽ വിപ്ലവം സൃഷ്‌ടിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പണരഹിത ഇടപാടുകൾ, കോൺടാക്റ്റ്‌ലെസ് ടിക്കറ്റിങ് എന്നിങ്ങനെ സുഗമമായ ബുക്കിങ് അനുഭവത്തിനായി ഉപഭോക്തൃ സൗകര്യം പ്രോത്സാഹിപ്പിക്കുകയാണ് റെയിൽവേ. ഇപ്പോഴിതാ യാത്ര ടിക്കറ്റുകൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, സീസണൽ ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരിക്കുകയാണ്.

അതായത് ജിയോ ഫെൻസിങ് പരിധികളില്ലാതെ യാത്രക്കാർക്ക് പേപ്പർലെസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാർക്ക് 50 കിലോമീറ്റർ ചുറ്റളവിൽ മുൻകാല നിയന്ത്രണമില്ലാതെ ഏത് സ്റ്റേഷനിൽ നിന്നോ ലൊക്കേഷനിൽ നിന്നോ ഈ ടിക്കറ്റുകൾ ഇനി ബുക്ക് ചെയ്യാൻ കഴിയും. ഇത് യുടിഎസ് മൊബൈൽ ആപ്പ് വഴി ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

ഈ പുതിയ സംവിധാനം അനുസരിച്ച്, സബ്‌അർബൻ, നോൺ-സബ്‌അർബൻ സ്റ്റേഷനുകൾക്കായി റെയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് മീറ്ററിന് അപ്പുറത്തുള്ള ഏത് സ്ഥലത്തുനിന്നും പേപ്പർ രഹിത യാത്രയ്‌ക്കോ പ്ലാറ്റ്‌ഫോം അല്ലെങ്കിൽ സീസൺ ടിക്കറ്റുകൾ വാങ്ങാം. എന്നാൽ ട്രെയിനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും ടിക്കറ്റ് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ടിക്കറ്റ് വാങ്ങി ഒരു മണിക്കൂറിനുള്ളിൽ യാത്ര ആരംഭിക്കണം.

നേരത്തെ, റിസർവ് ചെയ്യാത്ത പേപ്പർലെസ് ടിക്കറ്റുകൾ വാങ്ങുന്നതിന്, ആപ്പ് ഉപയോഗിക്കുന്നതിനുള്ള പുറം ദൂര നിയന്ത്രണ പരിധി സബ്‌അർബൻ, നോൺ സബ്‌അർബൻ സ്റ്റേഷനുകൾക്ക് യഥാക്രമം 20 കിലോമീറ്ററും 50 കിലോമീറ്ററും ആയി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ നിയന്ത്രണ പരിധി നീക്കം ചെയ്‌തിരിക്കുകയാണ്. ഇത് റെയിൽവേ ഉപയോക്താക്കൾക്ക് ദൂര നിയന്ത്രണമില്ലാതെ എവിടെ നിന്നും ടിക്കറ്റ് വാങ്ങാൻ അനുവദിക്കുന്നു.

ഈ പരിവർത്തനം യാത്രക്കാരുടെ സമയം ലാഭിക്കുക മാത്രമല്ല, കടലാസിന്‍റെ ഉപയോഗവും മാലിന്യവും കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുകയും ചെയ്യുന്നു. റെയിൽവേ പ്രവർത്തനങ്ങളിലെ ഡിജിറ്റലൈസേഷനിലേക്കും സുസ്ഥിരതയിലേക്കും ഗണ്യമായ മുന്നേറ്റം കൂടിയാണ് ഇത് കുറിക്കുന്നത്.

പുതിയ നിയമങ്ങൾ അനുസരിച്ച് യുടിഎസ് ആപ്പ് വഴി ട്രെയിൻ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ പറയുന്നതനുസരിച്ച്, യുടിഎസ് മൊബൈൽ ആപ്പിലേക്കുള്ള അപ്‌ഡേറ്റുകൾ റെഗുലർ ക്ലാസിലെ യാത്രക്കാർക്ക് ടിക്കറ്റിങ് പ്രക്രിയകൾ ലളിതമാക്കാൻ ലക്ഷ്യമിടുന്നു. ദൂര നിയന്ത്രണം നീക്കിയതോടെ, യാത്രക്കാർക്ക് യുടിഎസ് ആപ്പ് ഉപയോഗിച്ച് ഏത് സ്ഥലത്തുനിന്നും സൗകര്യപൂർവം റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങാനാകും.

മുമ്പ്, യുടിഎസ് മൊബൈൽ ആപ്പ് വഴി സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ യാത്രക്കാർക്ക് ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പരിമിതപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, സമീപകാല പരിഷ്‌കരണത്തോടെ, ഈ നിയന്ത്രണം പൂർണമായും നീക്കി. ഇപ്പോൾ, യാത്രക്കാർക്ക് ഏത് സ്ഥലത്തുനിന്നും ഓൺലൈനായി ജനറൽ ടിക്കറ്റുകൾ വാങ്ങാനുള്ള സൗകര്യമുണ്ട്.

യുടിഎസ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാം. ഒരു തടസരഹിത യാത്ര ആസ്വദിക്കാൻ, താഴെ നൽകിയിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധിക്കാം.

  • ആപ്പിൽ സൈൻ അപ്പ് ചെയ്‌ത് നിങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുക. യുപിഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി നിങ്ങളുടെ R-വാലറ്റ് റീചാർജ് ചെയ്യാൻ മറക്കരുത്. യുടിഎസ് ആപ്പിൻ്റെ ഉപയോക്താക്കൾക്ക് R-വാലറ്റ് ചാർജിൽ 3% ബോണസ് സ്വയമേവ ലഭിക്കും.
  • ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നതിന്, ആദ്യം പേപ്പർലെസ് അല്ലെങ്കിൽ പേപ്പർ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കുക.
  • തുടർന്ന് പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ എന്നിവ പൂരിപ്പിക്കുക.
  • അടുത്തതായി "നിരക്ക്" (Get fare) ഓപ്ഷൻ കണ്ടെത്തും. അതിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ R-വാലറ്റ് തുകയിൽ നിന്ന് തുക അടയ്‌ക്കുക (യുപിഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള മറ്റ് പേയ്‌മെൻ്റ് ഓപ്‌ഷനുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം).
  • യുടിഎസ് ആപ്പിലെ "ടിക്കറ്റ് കാണിക്കുക" (show ticket) ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിലൂടെ, ടിക്കറ്റുകൾ കാണാൻ കഴിയും. ഉറവിടത്തിലോ ജനറൽ ബുക്കിങ് കൗണ്ടറിലോ യുടിഎസ് ആപ്പിൽ നോട്ടിസിൽ ലഭിച്ച ബുക്കിങ് ഐഡി ഉപയോഗിച്ച് പേപ്പർ ടിക്കറ്റുകൾ പ്രിൻ്റ് ചെയ്യാവുന്നതാണ്.

ALSO READ:ലോണെടുക്കാന്‍ പോകുകയാണോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക..

ABOUT THE AUTHOR

...view details