കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (06 ഫെബ്രുവരി 2024) - ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

Horoscope  Horoscope Today  Horoscope Predictions Today  ഇന്നത്തെ നക്ഷത്രഫലം  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

By ETV Bharat Kerala Team

Published : Feb 6, 2024, 7:08 AM IST

തീയതി : 06-02-2024 ചൊവ്വ

വര്‍ഷം : ശുഭകൃത് ഉത്തരായനം

തിഥി : മകരം കൃഷ്‌ണ ഏകാദശി

നക്ഷത്രം : തൃക്കേട്ട

അമൃതകാലം : 12:38 PM മുതല്‍ 02:06 PM വരെ

വര്‍ജ്യം : 06:15 PM മുതല്‍ 07:50PM വരെ

ദുര്‍മുഹൂര്‍ത്തം : 09:10 AM മുതല്‍ 9:58 AM വരെ & 12:22 PM മുതല്‍ 01:10 PM വരെ

രാഹുകാലം : 03:34 PM മുതല്‍ 05:02 PM വരെ

സൂര്യോദയം : 06:46 AM

സൂര്യാസ്‌തമയം : 06:30 PM

ചിങ്ങം :നക്ഷത്രങ്ങളിന്ന് നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. അതൊരിക്കലും ഒരു പിക്കാസോയോ അല്ലെങ്കില്‍ റെംബ്രാൻഡോ ഒന്നുമായിരിക്കില്ലെങ്കിലും, നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്താൻ സാധിക്കും. ജോലിയിലാണെങ്കില്‍, നിങ്ങളുടെ ഉത്സാഹവും ഊർജ്ജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും.

കന്നി : ഇന്നത്തെ നിങ്ങളുടെ ദിവസം ആവേശഭരിതമായിരിക്കും. ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് ഒരു മാർഗതടസം അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.

തുലാം : ഇന്ന് നിങ്ങളെ അപ്രധാനമായ പ്രശ്‌നങ്ങൾ അലട്ടും. ഏതായാലും, നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കില്‍ അത് അവരോട് പറയണം. അവിടം മുതല്‍ അത് ഒരു പ്രശ്‌നമല്ലാതാകും. ബിസിനസുപരമായി നിങ്ങൾക്ക് പല വഴികളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം :നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് ഇന്ന് നിങ്ങളുടെ മുന്നിലുള്ളത്. ദിവസത്തിന്‍റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി വളരെ വലിയ ഒരു മത്സരവുമായി പടവെട്ടി കടന്നു പോകും. എന്നാല്‍ ദിവസത്തിന്‍റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങൾ പോകണമെന്ന് ഉദ്ദേശിക്കുന്ന ഒരു സോഷ്യല്‍ പാർട്ടിയിലെ കേന്ദ്രബിന്ദുവായി നിങ്ങൾ മാറിയേക്കാം.

ധനു : നിങ്ങൾക്ക് ഇന്ന് കൂടുതല്‍ സന്തോഷമുള്ള ദിവസമായിരിക്കും. നിങ്ങളുടെ കഴിവും അഭിരുചിയും കാരണം നിങ്ങളുടെ സഹപ്രവർത്തകർ ലാഭം കൊയ്യും. ദിവസത്തിന്‍റെ അവസാനം, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം പങ്കിടാന്‍ സാധിക്കും.

മകരം :ജോലിസ്ഥലത്ത് നിന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ നിങ്ങളുടെ ധാരാളം സമയം ഇന്ന് നഷ്‌ടപ്പെട്ടേക്കാം. ഇന്ന് മറ്റൊരു പ്രോജക്ടോ അല്ലെങ്കില്‍ ഒരു ബിസിനസ് സംരഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇപ്പോഴുള്ള ബിസിനസില്‍ നിങ്ങൾക്ക് ഉയര്‍ച്ചയുണ്ടാകും.

കുംഭം :മികവാണ് നിങ്ങളുടെ ഇന്നത്തെ പ്രധാനപ്പെട്ട വാക്ക്. അതെന്തുതന്നെയായാലും നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും. അതിന്‍റെ ഫലത്തിലായിരിക്കില്ല. ഇന്ന് നിങ്ങള്‍ ജോലിയില്‍ ശോഭിക്കും.

മീനം :ഇന്ന് ഒരു പ്രയോജനപ്രദമായ, ഉല്‍പ്പാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്ക്ക് പോയേക്കാം. ഇന്ന് നിങ്ങൾക്ക് സന്തോഷം നല്‍കുന്ന ഒരു ദിവസമായിരുക്കും.

മേടം : നിങ്ങളിന്ന് തികച്ചും ആത്മീയമായ ചിന്തകളിലായിരിക്കും. അതിനാല്‍ നിങ്ങൾ നിങ്ങളുടെ അയല്‍ക്കാരുമായുള്ള ബന്ധമുൾപ്പെടെ നിങ്ങളുടെ കഴിഞ്ഞ കാലത്ത് സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകും. ഇത് നിങ്ങളുടെ ഭാവിയിലെ വിജയത്തിനുള്ള അടിത്തറയാകും.

ഇടവം :ഒരു സാധാരണ ദിവസം പോലെയാകും ഇന്നത്തെ നിങ്ങളുടെ ദിനം. ഉച്ചതിരിഞ്ഞ സമയം പിരിമുറുക്കവും, സമ്മർദവും നിറഞ്ഞതായിരിക്കും. എന്നാല്‍ വൈകുന്നേരം എന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്നേഹത്താലും, കരുതലാലും തികച്ചും വ്യത്യസ്‌തമായിരിക്കും.

മിഥുനം :ഇന്നത്തെ ദിവസം നിങ്ങൾ നിങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നതായിരിക്കും. നിങ്ങൾ ദിവസത്തിന്‍റെ അവസാനം ഒരു അഭിമുഖത്തിന് പോകുകയോ അല്ലെങ്കില്‍ പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയ്യും. ജോലിയില്‍, നിങ്ങൾക്ക് മുതിർന്നവരില്‍ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നത് മൂലം നിങ്ങളുടെ ഗ്രഹനില വച്ച് നോക്കുമ്പോൾ വൈകാരിക സന്ദർഭങ്ങളില്‍ നിങ്ങൾ പൊട്ടിത്തെറിക്കുകയും, രംഗം വഷളാക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം :ദിവസത്തിന്‍റെ ആദ്യ ഭാഗത്തില്‍ നിങ്ങളുടെ പ്രകൃതം വെള്ളത്തില്‍ ഉപ്പ് ലയിച്ചു ചേരുന്നതുപോലെയായിരിക്കും. ഓഫിസില്‍ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. അത് ഒരു ഡൈനാമിറ്റ് പോലെ നാശകാരകവുമായിരിക്കും. നിങ്ങളുടെ രക്തസമ്മർദ്ദം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ജോലിയില്‍ അസ്വസ്ഥത കാണിക്കാൻ പാടില്ല. അതിന്‍റെ അനന്തരഫലങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഭീകരമായിരിക്കും. ട്രെക്കിങ്ങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങൾ പരീക്ഷിച്ചേക്കാം.

ABOUT THE AUTHOR

...view details