ചിങ്ങം:ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആത്‌മീയ കാര്യങ്ങൾക്കായി ഇന്ന് നിങ്ങൾ സമയം ചെലവഴിക്കും. കുടുംബവുമൊത്ത് യാത്ര പോകാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത.
കന്നി: നിങ്ങളുടെ ഇന്ന് ഗംഭീരമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
തുലാം:ഇന്നത്തെ നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. അപ്രധാന പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ മനസ് ഇന്ന് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത.
വൃശ്ചികം:ഇന്ന് വളരെ ഉത്‌പാദനക്ഷമമായ ഒരു ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾ മികവ് കാണിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിന്ദിക്കപ്പെടും. നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമയം പങ്കിടാൻ സാധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസ് ആവശ്യത്തിനായി ദൂരയാത്ര പോകാനും സാധ്യത.
ധനു:ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കാൻ സാധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മകരം:ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ നല്ല രീതിയിൽ ബാധിക്കും. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്കും ഇന്ന് അനുകൂലമല്ല.