കേരളം

kerala

ETV Bharat / bharat

സാമ്പത്തിക നേട്ടം, ജോലിയില്‍ പ്രശംസ!; ഇന്നത്തെ രാശിഫലം അറിയാം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം  HOROSCOPE PREDICTIONS
Horoscope Predictions Today (ETV Bharat)

By ETV Bharat Kerala Team

Published : Nov 4, 2024, 6:50 AM IST

തീയതി: 04-11-2024 തിങ്കൾ

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം:തുലാം

തിഥി:ശുക്ല തൃദീയ

നക്ഷത്രം: അനിഴം

അമൃതകാലം:01:35 PM മുതല്‍ 04:03 PM വരെ

ദുർമുഹൂർത്തം:12:40 PM മുതല്‍ 01:28 PMവരെ

രാഹുകാലം: 04:31 PM മുതല്‍ 05:59 PM വരെ & 03:04 PM മുതല്‍ 03:52 വരെ PM

സൂര്യോദയം:06:16 AM

സൂര്യാസ്‌തമയം: 05:59 PM

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്നതായിരിക്കും. നിങ്ങളിന്ന് എന്ത് ചെയ്‌താലും അത് നന്നായി ചെയ്യുക. വിമർശകരിൽ നിന്ന് പോലും നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നതായിരിക്കും.

കന്നി: ഇന്ന് വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരുന്നതായിരിക്കും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂട്ടായ്‌മയിൽ പങ്കെടുക്കമ്പോൾ ആ സമ്മർദങ്ങൾ ഇല്ലാതാകുന്നതായിരിക്കും.

തുലാം:ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍, ഉച്ചയ്ക്ക്ശേ‌ഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും‍. ക്ഷീണം, ഉല്‍ക്കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ഈ സാഹചര്യത്തില്‍ ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താത്‌പര്യം കാണിക്കുന്നതായിരിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്.

വൃശ്ചികം:ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും‍. ദിവസത്തിന്‍റെ ആദ്യഭാഗം പതിവ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഒപ്പം മേഖലയിലെ കിടമത്സരവും സ്വാഭാവികമായി ഉണ്ടാകും. ഗുണാനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ കര്‍ക്കശസ്വഭാവം വെടിഞ്ഞ് പരസ്‌പര ധാരണയോടും ലക്ഷ്യബോധത്തോടും കൂടിയ സമീപനം പുലര്‍ത്തണം. കുടുംബത്തിലെ അര്‍ത്ഥശൂന്യമായ തര്‍ക്കങ്ങള്‍ മാറ്റിവെയ്ക്കു‌ന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്‌തിയും നല്‍കും. ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധ പുലർത്തണം. ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്. ധാരാളിത്തം നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. വിദ്യാര്‍ഥികള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമല്ല.

ധനു: തുടക്കത്തില്‍ പ്രശ്‌നസങ്കീര്‍ണമായ ഈ ദിവസം വൈകുന്നേരത്തോടെ ആശ്വാസകരമാകും. വാഹനമോടിക്കുമ്പോൾ വേഗത നിയന്ത്രിക്കണം. കാരണം ഇന്ന് അപകടസാധ്യതയുള്ള ദിവസമാണ്. അതുപോലെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്യരുത്. വിനോദകാര്യങ്ങള്‍ക്കായുള്ള ചെലവ് ഗണ്യമായി വര്‍ധിക്കും. ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍ തികഞ്ഞ ക്ഷമ പാലിക്കുക. വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഗുണകരമാകും. ആരോഗ്യവും മെച്ചപ്പെടാന്‍ തുടങ്ങും. വ്യക്തിജീവിതത്തില്‍ സന്തോഷവും സംതൃപ്‌തിയും വന്നുചേരും.

മകരം:തൊഴിലെടുക്കുന്നവര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. ഗൃഹാന്തരീക്ഷം രാവിലെ പ്രസന്നമായിരിക്കാമെങ്കിലും ഉച്ചയോടെ പ്രക്ഷുബ്‌ധമാകാന്‍ സാധ്യത. ഇത് നിങ്ങളുടെ മനസിനേയും ശരീരത്തേയും ബാധിച്ചേക്കാം. സംസാരം നിയന്ത്രിച്ചില്ലെങ്കില്‍ അനാവശ്യതര്‍ക്കങ്ങളിലും വിവാദങ്ങളിലും ചെന്ന് പെടും. അധികച്ചെലവിന് സാധ്യത കാണുന്നതിനാല്‍ എല്ലാ ചെലവുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. അപകീര്‍ത്തി ഉണ്ടാകാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.

കുംഭം:ഇന്ന് നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. അതിനാല്‍ വേതനവര്‍ധനവും സ്ഥാനക്കയറ്റവും മേലുദ്യോഗസ്ഥന്മാരുടെ അനുമോദനവും പ്രതീക്ഷിക്കാം. ആരോഗ്യം ദിവസം മുഴുവന്‍ മികച്ചതായിരിക്കും. സുഹൃത്തുക്കൾക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും വിനോദയാത്രകള്‍ നടത്താന്‍ പറ്റിയ സമയമാണ്. കുടുംബാന്തരീക്ഷം സുഖകരവും സമാധാന പൂർണ്ണവുമായിരിക്കും. നിങ്ങളുടെ കുട്ടികള്‍ അവരുടെ കര്‍മ്മരംഗങ്ങളില്‍ പുരോഗതി കൈവരിക്കും. അത് നിങ്ങള്‍ക്ക് സംതൃപ്‌തി നൽകുന്നതായിരിക്കും.

മീനം:ഇന്ന് നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടിപ്പിക്കേണ്ട ദിവസമാണ്. സാഹിത്യരചനയില്‍ ഏര്‍പ്പെടുകയും, ബുദ്ധിപരമായ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യാന്‍ ശുഭകരമായ ദിവസമാണിന്ന്. നിങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ വിജയമുണ്ടാകും. സാമ്പത്തികനേട്ടത്തിനും ഇന്ന് സാധ്യത കാണുന്നു. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെങ്കിലും വീട്ടിലെ പ്രസന്നവും സ്നേഹപൂർണ്ണവുമായ അന്തരീക്ഷം അവ ഉടന്‍ പരിഹരിക്കും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളില്‍ നിന്നോ പ്രിയപ്പെട്ടവരില്‍ നിന്നോ നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.

മേടം:ഇന്ന് നിങ്ങൾ ആത്മീയതയ്ക്ക് പിന്നാലെ പോകുന്നതായിരിക്കും. സാമ്പത്തികനേട്ടത്തിനും സാധ്യത കാണുന്നു.

ഇടവം: ഇന്നത്തെ ദിവസം അസാധാരണമായ സായാഹ്നമായി മാറുന്നതായിരിക്കും. ഉച്ച സമയം ഉത്‌കണ്‌ഠ നിറഞ്ഞതായിരിക്കും. എന്നാൽ വൈകുന്നേരം നിങ്ങൾക്ക് തികച്ചും വ്യത്യസ്‌തമായിരിക്കും.

മിഥുനം: ഇന്ന് ഭക്ഷണ ശീലങ്ങൾക്ക് നിങ്ങൾ അങ്ങേയറ്റം പരിഗണന നൽകുമെന്നതിന് അടയാളങ്ങൾ ഉണ്ട്. നിങ്ങൾ ഒരു മീറ്റിങ്ങിനായി പോവുകയും മറ്റൊരു ജോലി പിന്നീടുള്ള ദിവസത്തിൽ ആരംഭിക്കുകയും ചെയ്യാം. ജോലിയിൽ, നിങ്ങൾക്ക് സീനിയർമാരുടെ പിന്തുണയും പ്രചോദനവും ലഭിക്കും.

കര്‍ക്കടകം: ഇന്നത്തെ ദിവസത്തിൻ്റെ ആദ്യത്തെ മണിക്കൂർ അസ്ഥിരമായിരിക്കും. നിങ്ങളുടെ രക്തസമ്മർദ്ദം പരിശോധിക്കാൻ നിർദേശിക്കുന്നു. ധ്യാനം പരിശീലിക്കുക. ഇന്ന് ജോലിയിൽ നിങ്ങളുടെ മനസ് നഷ്‌ടപ്പെടില്ല.

ABOUT THE AUTHOR

...view details