കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 10 ചൊവ്വ 2024) - Horoscope Predictions Today - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം
Horoscope Predictions Today (ETV Bharat)

By ETV Bharat Kerala Team

Published : Sep 10, 2024, 7:00 AM IST

തീയതി:10-09-2024 ചൊവ്വ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: ചിങ്ങം

തിഥി:ശുക്ല സപ്‌തമി

നക്ഷത്രം:അനിഴം

അമൃതകാലം: 12:20 PM മുതല്‍ 01:52 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം:08:386 AM മുതല്‍ 09:26 AM വരെ & 11:50 AM മുതല്‍ 12:38 PM വരെ

രാഹുകാലം:03:24 PM മുതല്‍ 04:55 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:27 PM

ചിങ്ങം:ഇന്നത്തെ ദിവസം മുഴുവൻ ജോലിക്കായി ചിലവഴിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

കന്നി:ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ ആത്മാർഥതയും കഠിനാധ്വാനവും ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടും. ബിസിനസിന്‍റെ ആവശ്യങ്ങൾക്കായി യാത്ര പോകാനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പോഴുള്ള ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ സാധ്യതയുണ്ട്.

ധനു: സാമ്പത്തികപരമായി നിങ്ങൾക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. കുടുംബവുമായി ഇന്ന് കൂടുതൽ സമയം പങ്കിടും. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്.

മകരം:ഇന്ന് ശുഭചിന്തകളാകും നിങ്ങളെ നയിക്കുക. നിങ്ങളുടെ കഠിനാധ്വാനവും സഹാനുഭൂതിയും നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കും. സങ്കീർണമായ വിഷയത്തെ പോലും വളരം നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും.

കുംഭം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ഒരു ചെറിയതീർഥയാത്രയ്‌ക്കും സാധ്യതയുണ്ട്.

മീനം: ഇന്ന് നിങ്ങൾ ഏറെ സമയവും കുടുംബവുമായി പങ്കിടും. ബിസിനസ് രംഗത്ത് ശോഭിക്കും. ഏറ്റെടുത്ത ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും.

മേടം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. ദേഷ്യം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.

ഇടവം: സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായിരിക്കും ഇന്ന്. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും.

മിഥുനം: ഇന്ന് നിങ്ങളുടെ മാനേജർമാർ നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകും. ദിവസത്തിന്‍റെ തുടക്കത്തിലുള്ള പ്രതിസന്ധികൾ ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും മാറും. വളരെ നല്ല രീതിയിലുള്ള ഫലങ്ങൾ നിങ്ങൾക്ക് കിട്ടി തുടങ്ങും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കര്‍ക്കടകം:ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ സന്തോഷവും ഉത്സാഹവും മറ്റുള്ളവരേയും സന്തോഷിപ്പിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത.

ABOUT THE AUTHOR

...view details