തീയതി:16-08-2024 വെള്ളി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം:കര്‍ക്കടകം
തിഥി: ശുക്ല ഏകാദശി
നക്ഷത്രം:മൂലം
അമൃതകാലം: 07:48 AM മുതല്‍ 09:21 AM വരെ
വർജ്യം:06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 08:38 AM മുതല്‍ 9:26 AM വരെ & 03:02 PM മുതല്‍ 03:50 PM വരെ
രാഹുകാലം:10:54 AM മുതല്‍ 12:28 PM വരെ
സൂര്യോദയം:06:14 AM
സൂര്യാസ്‌തമയം: 06:42 PM
ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. വളരെ അടുത്ത സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. വളരെ ഊർജസ്വലമായ ഒരു ദിവസമായിരിക്കും ഇന്ന്. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത.
കന്നി:ഇന്ന് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിയമപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത
തുലാം:ഇന്ന് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. ആത്‌മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറു തീർഥാടന യാത്രയ്‌ക്കും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്കും ഇന്ന് നല്ല ദിവസമാണ്.
വൃശ്ചികം:ഇന്ന് നല്ല ദിവസമായിരിക്കില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
ധനു: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികാരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്.
മകരം: ഇന്നത്തെ ദിവസം വളരെ ശാന്തമായി കടന്നുപോകും. വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കും. ആത്‌മീയതയും ധ്യാനവും നിങ്ങൾക്ക് ആശ്വാസവും ശാന്തതയും നൽകും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും.
കുംഭം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കും. അപൂർണമായിക്കിടക്കുന്ന ജോലികൾ നിങ്ങൾക്കിന്ന് പൂർത്തീകരിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
മീനം:ഇന്ന് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് നിർവഹിക്കാൻ സാധിക്കും. കുടുംബസംഗമം പോലുള്ള ചടങ്ങ് നടക്കാൻ സാധ്യതയുണ്ട്. കുടുംബവുമൊത്ത് ഏറെ നേരം ചെലവിടാൻ സാധിക്കും.
മേടം: കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിക്കും. തൊഴിൽ രംഗത്ത് ജീവനക്കാരുടെ പിന്തുണയും സഹകരണവും ലഭിക്കും. സാമ്പത്തികപരമായി ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത.
ഇടവം: ഇന്ന് ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്തും. മതപരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്‌ച വയ്‌ക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്. പ്രതികൂല സാഹചര്യങ്ങളെ നിശ്‌ചയദാർഢ്യത്തോടെ തരണം ചെയ്യാൻ സാധിക്കും.
മിഥുനം:ഇന്ന് ജോലിസ്ഥലത്ത് ശോഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും മാനേജർമാരിൽ നിന്നും ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. ഏത് പ്രശ്‌നത്തെയും ഇന്ന് നിസാരമായി കൈകാര്യം ചെയ്യുാൻ സാധിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമാണ്.
കര്‍ക്കടകം: വളരെ ഊർജസ്വലമായ ദിവസമായിരിക്കും ഇന്ന്. സന്തോഷവും ആവേശവും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. എല്ലാ ജോലികളും പൂർത്തീകരിക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.