കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 4 വെള്ളി 2024) - HOROSCOPE PREDICTION MALAYALAM - HOROSCOPE PREDICTION MALAYALAM

ഇന്നത്തെ ജ്യോതിഷഫലം

HOROSCOPE PREDICTION  DAILY HOROSCOPE PREDICTION  ജ്യോതിഷഫലം  രാശിഫലം
Horoscope Prediction Today (ETV Bharat)

By ETV Bharat Kerala Team

Published : Oct 4, 2024, 7:17 AM IST

തീയതി:04-10-2024 വെള്ളി

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം:കന്നി

തിഥി:കൃഷ്‌ണ ദ്വിതീയ

നക്ഷത്രം: ചിത്തിര

അമൃതകാലം: 08:36 AM മുതല്‍ 09:24 AM വരെ

വർജ്യം: 10:15 PMമുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം:08:36 AM മുതല്‍ 09:24 AM വരെയും 03:00 PM മുതല്‍ 03:48 PM വരെയും

രാഹുകാലം: 10:42 AM മുതല്‍ 12:12 PM വരെ

സൂര്യോദയം: 06:12 AM

സൂര്യാസ്‌തമയം:06:12 PM

ചിങ്ങം:ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമാണ്. ഇന്ന് ആരോഗ്യകാര്യങ്ങൾ മെച്ചപ്പെടും. ഇന്നത്തെ ദിവസം നിങ്ങൾക്ക് സുഹൃത്തുക്കളുമായോ, ബന്ധുക്കളുമായോ പുറത്ത് പോകാനും, സന്തോഷിക്കാനും കഴിയും.

കന്നി:ഇന്ന് ഒരു സാധാരണ ദിവസമാണെങ്കിലും, ബന്ധുക്കളിൽ നിന്ന് കൂടുതൽ സഹകരണവും സ്‌നേഹവും ലഭിക്കും. സുഹൃത്തുക്കൾ നിങ്ങളെ മനസിലാക്കി നിങ്ങളുടെ പ്രയാസത്തിൽ കൂടെ നിൽക്കും. സുഹൃത്തുക്കൾ നിങ്ങളുടെ കൂടെ ചെലവഴിക്കുന്ന സമയം വളരെയധികം ആസ്വദിക്കുകയും ചെയ്യും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുലാം:ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് കൂടുതല്‍ കരുത്തുണ്ടാകും. എന്ത് കാര്യവും ചെയ്യുന്നതിന് മുൻപ് രണ്ട് തവണ ചിന്തിക്കുന്നത് നല്ലതാണ്.

വൃശ്ചികം: ഇന്ന് ആരോഗ്യപരമായി അൽപം മോശം ദിവസമാണ്. ഒരു ശസ്‌ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത ഇന്ന് തള്ളിക്കളയാനാവില്ല.

ധനു: ഇന്ന് വളരെ മികച്ച ദിവസമാണ്. സാമ്പത്തികമേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. ബിസിനസില്‍ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ യാത്ര പോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരവും കാണുന്നു.

മകരം: കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് നിങ്ങൾക്ക്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസിന് സന്തോഷം പകരും.ബിസിനസുമായി ബന്ധപ്പെട്ട സമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുംഭം: എതിരാളികളുമായി ഇന്ന് വാക്കുതർക്കത്തിന് പോകാതിരിക്കുക. ശാരീരികാസ്വസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം: ചിന്തിക്കാതെയുള്ള എടുത്തുചാട്ടം നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത കാണുന്നു. പ്രതികൂലചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മേടം: ഇന്ന് നിങ്ങൾ വളരെ സന്തോഷവാനായിരിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി നിങ്ങൾ വളരെയധികം സമയെ സന്തോഷത്തോടെ ചെലവഴിക്കും. വൈകുന്നേരം ചെറിയ യാത്രകൾക്ക് സാധ്യതകാണുന്നു.

ഇടവം: വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസമാണ്. നിങ്ങൾ ഏറെ ഇഷ്‌ടപ്പെടുന്ന വ്യക്തിയുമായി സമയം പങ്കുവെക്കാൻ ഇന്ന് സാധിക്കും. ഈ കൂടിക്കാഴ്‌ച യിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മിഥുനം:ഇന്ന് നിങ്ങൾ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തണം. നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. അമിത ചെലവ് നിയന്ത്രിക്കുകയും, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുക. തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.

കര്‍ക്കടകം: നിങ്ങൾക്ക് ഇഷ്‌ടമില്ാലത്ത കാര്യങ്ങളെ ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. ഇതിന്‍റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗൽഭ്യം കൊണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും.

ABOUT THE AUTHOR

...view details