കേരളം

kerala

ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്റ്റ് 6 ചൊവ്വ) - HOROSCOPE PREDICTIONS TODAY - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം

ഇന്നത്തെ രാശി ഫലം  ജ്യോതിഷ ഫലം  HOROSCOPE Today  ASTROLOGY
Horoscope predictions today (ETV Bharat)

By ETV Bharat Kerala Team

Published : Aug 6, 2024, 6:57 AM IST

Updated : Aug 6, 2024, 10:21 AM IST

തീയതി: 06-08-2024 ചൊവ്വ

വര്‍ഷം:ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: ശുക്ല ദ്വിതീയ

നക്ഷത്രം: മകരം

അമൃതകാലം: 12: 29 PM മുതല്‍ 01:03 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 8:37 PM മുതല്‍ 09:25 PM വരെ & 11:49 AM മുതൽ 12:37 PM വരെ

രാഹുകാലം: 03:38 PM മുതല്‍ 07:12 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:46 PM

ചിങ്ങം:ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കും. അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടതായിരിക്കും. ജോലിയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കും. എന്നാല്‍ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്.

കന്നി:ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബത്തിന്‍റെ പ്രധാന്യം തിരിച്ചറിയാന്‍ നിങ്ങള്‍ക്കാകും. കുടുംബത്തിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്കാകും. ഇതിലൂടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ സാധിക്കും. ദീര്‍ഘ നാളായുള്ള നിങ്ങളുടെ പ്രയത്നത്തിന് ഇന്ന് ഫലം ലഭിച്ചേക്കാം. വിദേശത്ത് നിന്നും നല്ല വാര്‍ത്ത കേള്‍ക്കാനിടയുണ്ട്.

തുലാം:നിങ്ങള്‍ക്ക് ഇന്ന്കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസത്തോടെയുള്ള ഒരു നല്ല ദിവസമായിരിക്കും. ഒരു യാത്രയ്‌ക്ക് സാധ്യതയുണ്ട്. മാനസിക ആശ്വാസത്തിനായി ആരാധനാലയങ്ങളിലേക്ക് യാത്ര പോകുന്നത് നല്ലതാണ്. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം.

വൃശ്ചികം:ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. നാളുകളായി മനസില്‍ കൊണ്ടു നടക്കുന്ന പ്രയാസങ്ങള്‍ ഇന്ന് മറ നീക്കി പുറത്ത് വരും. വർധിച്ച് വരുന്ന മാനസിക സമ്മർദങ്ങൾ ആരോഗ്യത്തെ ബാധിച്ചേക്കാം. ഒന്ന് ആശ്വാസമാവാനായി പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചെലവഴിക്കുക.

ധനു:ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോകും. മാനസിക വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. നിങ്ങള്‍ കൂടുതല്‍ പ്രകോപിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ലക്ഷ്യങ്ങള്‍ നേടാനുള്ള യാത്രയില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം. അവയെ തന്ത്രപൂര്‍വ്വം തരണം ചെയ്യുക.

മകരം:ഇന്നത്തെ ദിനം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. എന്നാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഠിന പ്രയത്നം നടത്തേണ്ടി വരും. കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് കാരണം മേലുദ്യോഗസ്ഥനില്‍ നിന്നും ശകാരം കേള്‍ക്കേണ്ടി വരും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടിയേക്കില്ല.

കുംഭം:നിങ്ങള്‍ക്ക് ഇന്ന് വളരെ സന്തോഷമുള്ള ദിവസമായിരിക്കും. ജോലി തിരക്കുകളില്‍ നിന്നും മാറി നില്‍ക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. നിങ്ങള്‍ ആഗ്രഹിച്ച ജോലി ലഭിക്കും. വിവാഹം അന്വേഷിക്കുന്നവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മീനം:ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ന് നിങ്ങള്‍ വളരെ വ്യത്യസ്‌തമായ കാര്യങ്ങള്‍ ചെയ്യേണ്ടിവരും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ ബിസിനസ് ആരംഭിക്കാന്‍ ഇന്ന് നല്ല ദിവസമാണ്. ബിസിനസില്‍ പങ്കാളികളാക്കുന്നവരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

മേടം:ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിന പ്രയത്നങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും. ഇത് ഏറെ കാലമായി മാറ്റിവച്ചിട്ടുള്ള ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രചോദനമായേക്കും. മക്കള്‍ക്ക് വേണ്ടി ഇന്ന് പണം ചെലവഴിക്കേണ്ടതായി വരും. പൊതുമേഖലയിലുള്ളവർക്കും ആരോഗ്യ മേഖലയിലുള്ളവർക്കും ഈ ദിവസം ഗുണകരമാണ്.

ഇടവം:ഇന്ന് നിങ്ങള്‍ ഏറെ ക്രിയാത്മകമായി ചിന്തിക്കുന്ന ദിവസമാണ്. ജോലി സ്ഥലത്തെ നിങ്ങളുടെ പ്രകടനം സഹപ്രവര്‍ത്തകരെ അതിശയിപ്പിക്കും. മേലുദോഗ്യസ്ഥരില്‍ അത് വലിയ മതിപ്പുണ്ടാക്കും. കുടുംബവുമായി ഏറെ സമയം ചെലവഴിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്ര പോകാന്‍ സാധ്യതയുണ്ട്.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അത്ര ഗുണകരമായിരിക്കില്ല. ഒട്ടും ചിന്തിക്കാതെ കാര്യങ്ങള്‍ ചെയ്യുന്ന ദിവസമായിരിക്കും ഇന്ന്. അത് മറ്റുള്ളവരുമായി ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളാനാകാത്ത ദിവസമായിരിക്കും. എന്നാല്‍ വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കാം.

കര്‍ക്കടകം: ശോഭനമായ ഒരു ഭാവിക്ക് വേണ്ടിയുള്ള കൃത്യമായ പദ്ധതിയോടെയായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിക്കുക. പുതിയ പദ്ധതികൾ നടപ്പിലാക്കും. യുക്തിപരമായ നിങ്ങളുടെ തീരുമാനങ്ങള്‍ ഭാവിയില്‍ സമയം നഷ്‌ടമാകാതിരിക്കാൻ നിങ്ങള്‍ക്ക് സഹായകമാകും. ശത്രുക്കളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുന്ന ദിവസമായിരിക്കും ഇന്ന്.

Last Updated : Aug 6, 2024, 10:21 AM IST

ABOUT THE AUTHOR

...view details